
ലോകത്തിലെ ടെക്നോളജി ഭീമന്മാര്‍ക്ക് എന്താണ് 9 എന്ന നമ്പറിനോട് ഇത്ര വിരോധം.?, ടെക് ലോകത്ത് പുകയുന്ന ചോദ്യമാകുകയാണ് ഇത്. ഐഫോണിന്‍റെ ബ്രഹ്മാണ്ട പുറത്തിറക്കല്‍ കഴിഞ്ഞ ദിവസമാണ് നടന്നത്. ആപ്പിള്‍ ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ എക്സ് എന്നിവയാണ് ആപ്പിള്‍ സന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. എന്നാല്‍ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം ഇതാണ്. എവിടെ ഐഫോണ്‍ 9.
ഇത് ആദ്യമായല്ല ആഗോള ടെക് ഭീമന്മാര്‍ 9 എന്ന നമ്പറിനെ തള്ളിക്കളയുന്നത്. മൈക്രോസോഫ്റ്റ് വിന്‍ഡോസിന്‍റെ പതിപ്പ് ഇറക്കിയപ്പോള്‍ ഈ രീതി തുടങ്ങി. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8ന് ശേഷം അവര്‍ പുറത്തിറക്കിയത് വിന്‍ഡോസ് 10. അതുപോലെ തന്നെ ലോക പ്രശസ്ത ഗെയിം മോര്‍ട്ടല്‍ കോംപാക്ട് 8 ന് ശേഷം ഇറക്കിയത് മോര്‍ട്ടല്‍ കോംപാക്ട് 10 ആണ്.
ഇത് സംബന്ധിച്ച ട്വിറ്റര്‍ പ്രതികരണങ്ങള്‍
ഐഫോണ്‍ എക്സ് എന്നത് അനൗദ്യോഗികമായി ഐഫോണ്‍ 10 തന്നെയാണെന്നാണ് ആപ്പിളിന്‍റെ ഭാഷ്യം. എന്നാല്‍ എന്തെങ്കിലും അന്തവിശ്വാസത്തിന്‍റെ പേരില്‍ അല്ല ഈ നീക്കം എന്നാണ് ആപ്പിള്‍ വൃത്തങ്ങളുടെ വിശദീകരണം. ഐഫോണിന്‍റെ പത്താം വാര്‍ഷികമാണ് അതിനാലാണ് എക്സ് ഇറക്കിയത്. മുന്‍പ് ഒന്‍പതാം പതിപ്പിന് ശേഷം ആപ്പിള്‍ ഇറക്കിയ പ്രോഡക്ട് എല്ലാം എക്സ് ആയിരുന്നു. ഉദാഹരണം നോക്കിയാല്‍ മാക്ക് ഒഎസ് 9ന് ശേഷം മാക്ക് ഒഎസ് എക്സ് ആയിരുന്നു ഇറക്കിയത്.
അടുത്ത ഘട്ടത്തിലേക്കുള്ള കുതിച്ചുചാട്ടം എന്നതാണ് ഐഫോണ്‍ എക്സിനെ ആപ്പിള്‍ തലവന്‍ ടിം കുക്ക് വിശേഷിപ്പിച്ചത്. ഇരുട്ടത്ത് പോലും മുഖം തിരിച്ചറിയുന്ന ട്രൂ ഡെപ്‍ത്ത് ക്യാമറ സെന്‍സറാണ് ഇതിനായി ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഇരട്ടകളാണെങ്കില്‍ പോലും ഇ ഫോണിന് അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും നിങ്ങളുടെ അനുവാദമില്ലാതെ ഫോണ്‍ മറ്റൊരാള്‍ തുറക്കാന്‍ ഒരു മില്യനില്‍ ഒരു സാധ്യത മാത്രമേ ഉള്ളൂവെന്നും ആപ്പിള്‍ അവകാശപ്പെടുന്നു. 12 മെഗാ പിക്സല്‍ വീതമുള്ള ക്യാമറകളാണ് ഐ ഫോണ്‍ Xന്റെ മുന്നിലും പിന്നിലും. ക്വാഡ് എല്‍.ഇ.ഡിയോട് കൂടിയ ഡ്യുവല്‍ ഫ്ലാഷ് പിന്‍ ക്യാമറകള്‍ക്ക് കരുത്തേകും. ഇപ്പോഴുള്ള ഐ ഫോണ്‍ 7നേക്കാള്‍ രണ്ട് മണിക്കൂര്‍ അധിക ബാറ്ററി ബാക്ക് അപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam