Latest Videos

ഗൂഗിളിന് പണികിട്ടുമോ പിക്സല്‍ 2 ഫോണുകള്‍ വഴി

By Web DeskFirst Published Oct 27, 2017, 11:27 AM IST
Highlights

ന്യൂയോര്‍ക്ക്: ഗൂഗിളിന്‍റെ അഭിമാനഫോണുകളാണ് ഗൂഗിള്‍ പിക്സല്‍ 2, പിക്സല്‍ 2എക്സ്. പുറത്തിറങ്ങി ഒരുമാസം പോലും തികയുന്നതിനു മുൻപ് ഇതാ ഫോണിന് ഒരു പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്ലാഗ്ഷിപ്പ് മോഡലുകളില്‍ ഇതുവരെ കാണാത്ത പ്രശ്‌നം എന്നാണ് ടെക് സൈറ്റുകള്‍ ഇത് സംബന്ധിച്ച് പറയുന്നത്. പിക്‌സല്‍ 2 എക്സ്എല്ലിന്‍റെ സ്‌ക്രീന്‍ പ്രശ്‌നങ്ങൾ വാങ്ങുന്നവർക്ക് ദുരന്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ചില പിക്‌സല്‍ 2 ഹാന്‍ഡ്‌സെറ്റുകളാകട്ടെ ചെവിയോടടുപ്പിക്കുമ്പോള്‍ പ്രത്യേകിച്ചു പ്രകോപനമൊന്നുമില്ലാതെ, ചില മൂളല്‍ ശബ്ദം കേള്‍ക്കുന്നു എന്നാണ് പറയുന്നത്. അതോടൊപ്പം പിക്‌സല്‍ എക്സ്എല്ലിന്‍റെ സ്‌ക്രീനില്‍ നിന്ന് തുറന്ന ഫോട്ടോയുടെയും ആപ്പിന്റെയുമൊക്കെ നിഴല്‍ അവ ക്ലോസു ചെയ്തു കഴിഞ്ഞും കാണാമെന്നതാണ് ഒരു പ്രശ്‌നം.  മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ഏഴു ദിവസത്തെ ഉപയോഗത്തിനു ശേഷം ഒഎല്‍ഇഡി സ്‌ക്രീന്‍ പൊള്ളല്‍ വീണതു പോലെ കാണപ്പെട്ടതായി ചില റിപ്പോര്‍ട്ടുകളാണ്. 

ഹാര്‍ഡ്വെയര്‍ പ്രശ്നം ആയതിനാല്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകൊണ്ട് ശരിയാക്കാവുന്ന തരം പ്രശ്നങ്ങളല്ല  ഇവയെന്നാണ് വിലയിരുത്തല്‍. നിഴലു വീഴ്ത്തി നില്‍ക്കുന്ന ഡിസ്‌പ്ലെയാണോ അതോ പൊള്ളല്‍ വീണ സ്‌ക്രീനുകളെയാണോ ആദ്യം മാറ്റി കൊടുക്കേണ്ടതെന്നാണ് ഗൂഗിള്‍ ഇപ്പോൾ ചർച്ച ചെയ്യുന്നത്. അതേ സമയം പിക്സല്‍ ഫോണിന്‍റെ വാറന്‍റി രണ്ട് കൊല്ലമായി ഗൂഗിള്‍ ഉയര്‍ത്തിയത് ഈ പ്രശ്നം വന്നതിന് പിന്നാലെയാണ്.

പിക്‌സല്‍ എക്സ്എല്‍ ഫോണിന്‍റെ വൈറ്റ് ബാലന്‍സ് തകരാറിലാണെന്നും അതിനാല്‍ ഗ്രെയ്ന്‍സ് കാണാമെന്നതുമാണ് മറ്റൊരു ആരോപണം. കൃത്യമായ നിറങ്ങളല്ല സ്‌ക്രീനില്‍ കാണാനാകുന്നത്. കറുപ്പു പടരല്‍  എന്നൊരു അസുഖവും ചിലര്‍ കണ്ടെത്തിയിട്ടുണ്ട്.   എല്‍ജിയാണ് ഗൂഗിള്‍ പിക്സലിന്‍റെ ഒഎല്‍ഇഡി സ്ക്രീന്‍ വിതരണം ചെയ്തത്.
 

click me!