
വാഷിംഗ്ടണ്‍: കാമുകനെ പോലീസ് വെടിവച്ച് കൊല്ലുന്നത് യുവതി ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തു. യു.എസിലെ മിനോസോട്ടയിലാണ് സംഭവം. ലാവിസ് റെയ്‌നോള്‍ഡ്‌സ് എന്ന യുവതിയാണ് മൊബൈലില്‍ ചിത്രീകരിച്ച വീഡിയോ ഫേസ്ബുക്കിലൂടെ പുറത്തു വിട്ടത്. വ്യാഴാഴ്ച പുറത്തു വിട്ട വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
ഒരു സ്‌കൂളിലെ കഫെറ്റെരിയ ജീവനക്കാരനായ ഫലാന്‍ഡോ കാസില്‍ (32) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി റെയ്‌നോള്‍ഡ്‌സുമായി ഡ്രൈവ് ചെയ്യുന്നതിനിടെയാണ് സംഭവം. ടെയില്‍ ലാംപ് പൊട്ടിയതിന്‍റെ പേരില്‍ കാസിലിന്‍റെ വാഹനത്തെ പോലീസ് വാഹനം ചേസ് ചെയ്ത് നിര്‍ത്തുകയും തുടര്‍ന്ന് നിറയൊഴിക്കുകയുമായിരുന്നു.
കാസിലിന്റെ ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങളും ആരാഞ്ഞ പോലീസ് ഉദ്യോഗസ്ഥന്‍ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നെന്ന് റെയ്‌നോള്‍ഡ്‌സ് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട രേഖകള്‍ എടുക്കുന്നതിനിടെയാണ് ഇയാള്‍ വിവേചനരഹിതമായി വെടിയുതിര്‍ത്തത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam