ഫേസ്ബുക്ക് വീഡിയോകള്‍ ഓഫ് ലൈനായി കാണാം

By Web DeskFirst Published Jul 8, 2016, 3:14 AM IST
Highlights

മുംബൈ: യൂട്യൂബ് വിജയകരമായി നടപ്പിലാക്കിയ ഓഫ് ലൈന്‍ വീഡിയോ സ്ട്രീമിങ്ങ് സംവിധാനം ഫേസ്ബുക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ജൂലൈ 11 മുതലാണ് ഈ സംവിധാനം ഫേസ്ബുക്ക് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. നേരത്തെ ഓഫ് ലൈനായി ഡൗണ്‍ലോഡ് ചെയ്തുവച്ച വീഡിയോ. പിന്നീട് ഓഫ് ലൈനില്‍ കാണാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. 

ഇത് സംബന്ധിച്ച് ഫേസ്ബുക്ക് മീഡിയ പാര്‍ട്ട്ണര്‍മാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഫേസ്ബുക്കിന്‍റെ മൊബൈല്‍ ആപ്പിലും ഓഫ്‌ലൈനായി വീഡിയോ കാണാനുള്ള സൗകര്യം ലഭിക്കും. എന്നാല്‍ ഇത് മറ്റ് ആപ്പുകളുമായോ ഉപകരങ്ങളുമായോ ഷെയര്‍ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കില്ല. 

കൂടാതെ ഫേസ്ബുക്ക് വാളില്‍ നിന്ന് സേവ് ചെയ്യുന്ന വീഡിയോകള്‍ 48 മണിക്കൂറിനുള്ളില്‍ മാത്രമേ കാണാന്‍ കഴിയൂ എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ഈ ഫീച്ചറില്‍ ഫേസ്ബുക്ക് ഏര്‍പ്പെടുത്താനിക്കുന്ന നിയന്ത്രണങ്ങള്‍ എന്തെല്ലാമാണെന്ന വിവരം വ്യക്തമല്ല. രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഔദ്ധ്യോഗികമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്‍റര്‍നെറ്റ് സ്പീഡ് പലപ്പോഴും മാറി മറിയുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ സംവിധാനം കൂടുതല്‍പ്പേര്‍ ഉപയോഗപ്പെടുത്തും എന്നാണ് ഫേസ്ബുക്ക് കരുതുന്നത്. തങ്ങളുടെ വീഡിയോ ശേഖരം വഴി ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സോഷ്യല്‍ മീഡിയ ആയ യൂട്യൂബിനെ തന്നെയാണ് ഫേസ്ബുക്ക് ലക്ഷ്യം വയ്ക്കുന്നത്. വലിയൊരു ലാഭ വിഹിതവും ഈ വര്‍ഷം ഫേസ്ബുക്ക് വീഡിയോയില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

click me!