
അതിശയത്തോടെയാണ് ശാസ്ത്രലോകം ഈ ചിത്രത്തെ നോക്കിക്കാണുന്നത്. ന്യൂയോർക്കിലെ ന്യൂ ഹോപ്പ് ഫെര്‍ട്ടിലിറ്റി സെന്‍ററിലെ ലെ ഡോ.ജോൺസാോങ്ങും കൂട്ടരുമാണ് മൂന്ന് വ്യകതികളുടെ ഡി എൻ എയിലൂടെ കുഞ്ഞിന് ജൻമം നൽകിയതായി അവകാശപ്പെടുന്നത്കുഞ്ഞിന് അഞ്ചു മാസം പ്രായമുണ്ട്.
ജറുസലേമിൽ നിന്നുള്ള ഒരു കുടുംബത്തിലെകുഞ്ഞിന് അമ്മയുടെ ജനിതക പ്രശ്നം പകരാതിരിക്കാനായിരുന്നു ഈ ശ്രമം. നേരത്തെ ഈ സ്ത്രീക്ക് ജനിതക പ്രശ്നം മൂലം നാല് തവണ ഗർഭം അലസിയിരുന്നുജൻമം നൽകിയ കുഞ്ഞുങ്ങൾക്ക് ആഴ്ചകൾ മാത്രമായിരുന്നു ആയുസ്സ്.
ഡി എൻ എ ഉപയോഗിച്ച് ജന്മം നൽകാനായി അമ്മയേയും അച്ഛന്‍റയും കൂടാതെ മൂന്നാമതൊരാളുടെ കോശം കൂടി . Mitochondrial Donate ലൂടെ വികസിപ്പിച്ചെടുത്തു. മെക്സിക്കോയിലായിരുന്നു ഈ നടപടികൾ പൂർത്തിയാക്കിയത്.
കൂടുതൽ വിവരങ്ങൾ ഒക്ടോബറിൽ വെളിപ്പെടുത്തുമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. മൂന്നാമതൊരാളുടെ ഡി എൻ എയിലൂടെ കുഞ്ഞിന് ജൻമം നൽകുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam