
ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ലാപ്‌ടോപ്പ് പുറത്തിറക്കി. പ്രമുഖ തായ‌്‌വാനീസ് കമ്പനിയായ ഏസറാണ് ഈ ലാപ്‌ടോപ് പുറത്തിറക്കിയത്. ഏസര്‍ സ്‌പിന്‍ 7 എന്ന മോഡലിന്റെ കനം ഒരു സെന്റിമീറ്ററില്‍ താഴെയാണ്. കൃത്യമായി പറഞ്ഞാല്‍ 0.43 ഇഞ്ച്. ഏസര്‍ ലാപ്‌ടോപ്പിന് 1.2 കിലോഗ്രാം ആണ് ഈ ലാപ്‌ടോപ്പിന്റെ ഭാരം. കോര്‍ണിംഗ് ഗ്ലാസോട് കൂടിയ 14 ഇഞ്ച് എച്ച് ഡി ഡിസ്പ്ലേയുള്ള ഏസര്‍ സ്‌പിന്‍ നിര്‍മ്മിച്ചിരിക്കുന്നത് പൂര്‍ണമായും അലൂമിനിയം പുറംചട്ടയിലാണ്. ഏഴാം തലമുറയിലെ കോര്‍ ഐ7 പ്രോസസറും വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് ഈ ലാപ്‌ടോപ്പിന് കരുത്തേകുന്നത്. എട്ടു ജിബി റാമും 256 ജിബി എസ്എസ്‌ഡി മെമ്മറി സ്റ്റോറേജുമുണ്ട്. കൂടാതെ യു എസ് ബി 3.1 ടൈപ്പ് സി പോര്‍ട്ട്, എട്ടു മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ബാറ്ററി ലൈഫ് എന്നിവയുമുണ്ട്. ഇന്ത്യയില്‍ ഏകദേശം എണ്‍പതിനായിരം രൂപയാണ് ഈ ലാപ്‌ടോപ്പിന്റെ വില.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam