സാംസങ്ങ് ഡിസ്പ്ലേയുമായി ഷവോമി എംഐ 9 എത്തുന്നു

Published : Feb 18, 2019, 06:13 PM IST
സാംസങ്ങ് ഡിസ്പ്ലേയുമായി ഷവോമി എംഐ 9 എത്തുന്നു

Synopsis

കഴി‌ഞ്ഞ വര്‍ഷം ഇറങ്ങിയ എംഐ 8നെക്കാള്‍ കൂടിയ ബോഡി സ്ക്രീന്‍ അനുപാതമായിരിക്കും ഷവോമി എംഐ 9ന് ഉണ്ടാകുക. സാംസങ്ങ് നിര്‍മ്മിച്ച എഎംഒഎല്‍ഇഡി ഡ‍ിസ്പ്ലേയാണ് ഈ ഫോണിന്

ബിയജിംഗ്: ഷവോമി എംഐ 9 ഫെബ്രുവരി 20ന് പുറത്തിറങ്ങും എന്ന് സൂചന. ഏഷ്യന്‍ വിപണിയില്‍ ഷവോമിയുടെ ഏറ്റവും വലിയ എതിരാളികളായ സാംസങ്ങ് ഗ്യാലക്സി എസ് 10 എന്ന ഫ്ലാഗ്ഷിപ്പ് മോഡല്‍ ഇറക്കുന്ന ദിവസം തന്നെയാണ് ഷവോമിയും തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ പുറത്തിറക്കുന്നത്. അതിനിടയില്‍ ഈ ഫോണിന്‍റെ ചില പ്രത്യേകതകള്‍ ഓണ്‍ലൈനില്‍ ഷവോമി സിഇഒ ലീ ജുന്‍ പങ്കുവച്ചു കഴിഞ്ഞു.

കഴി‌ഞ്ഞ വര്‍ഷം ഇറങ്ങിയ എംഐ 8നെക്കാള്‍ കൂടിയ ബോഡി സ്ക്രീന്‍ അനുപാതമായിരിക്കും ഷവോമി എംഐ 9ന് ഉണ്ടാകുക. സാംസങ്ങ് നിര്‍മ്മിച്ച എഎംഒഎല്‍ഇഡി ഡ‍ിസ്പ്ലേയാണ് ഈ ഫോണിന്. ആപ്പിള്‍ പോലും ഉപയോഗിക്കുന്ന ഡിസ്പ്ലേയാണ് ഇതെന്നാണ് പ്രധാന പ്രത്യേകത. ഗോറില്ല ഗ്ലാസ് 3 സംരക്ഷണം ഈ ഫോണിനുണ്ട്. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്‍റായിരിക്കും ഫോണിന്. 

6.4 ഇഞ്ചായിരിക്കും ഈ ഫോണിന്‍റെ സ്ക്രീന്‍ വലിപ്പം. ഫുള്‍ എച്ച്ഡി പ്ലസ് ആയിരിക്കും സ്ക്രീന്‍. ക്യൂവല്‍ കോം സ്നാപ്ഡ്രാഗണ്‍ 855 ആയിരിക്കും ഫോണിന്‍റെ ചിപ്പ് സെറ്റ്.  6ജിബി ആയിരിക്കും റാം ശേഷി. ഒപ്പം 8ജിബി പതിപ്പും വിപണിയില്‍ എത്തും.

PREV
click me!

Recommended Stories

ഐഫോണുകള്‍ വാങ്ങാന്‍ ബെസ്റ്റ് ടൈം? 2026ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണുകളുടെ സമ്പൂര്‍ണ പട്ടിക
200എംപി ക്യാമറയുമായി വിപണി പിടിച്ചടുക്കാന്‍ ചൈനീസ് ബ്രാന്‍ഡ്, വണ്‍പ്ലസ് 16 സവിശേഷതകള്‍ ലീക്കായി