മോട്ടോ ജി7 പവര്‍ ഇന്ത്യയില്‍; വിലയും പ്രത്യേകതകളും

Published : Feb 16, 2019, 11:48 AM IST
മോട്ടോ ജി7 പവര്‍ ഇന്ത്യയില്‍; വിലയും പ്രത്യേകതകളും

Synopsis

4ജിബി റാം 64ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഇറങ്ങിയിരിക്കുന്നത്. ഓഫ് ലൈനായും ഓണ്‍ലൈനായും ഈ ഫോണ്‍ ലഭിക്കും. 15 വാട്ട് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗോടെ 5000 എംഎഎച്ചാണ് ഈ ഫോണിന്‍റെ ബാറ്ററി ശേഷി.

ദില്ലി: മോട്ടോ ജി7 പവര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ 13,990 രൂപ മുതലാണ് ഈ ഫോണ്‍ ലഭിക്കുക. സെറമിക് ബ്ലാക്ക് നിറത്തിലാണ് ഈ ഫോണ്‍. 4ജിബി റാം 64ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഇറങ്ങിയിരിക്കുന്നത്. ഓഫ് ലൈനായും ഓണ്‍ലൈനായും ഈ ഫോണ്‍ ലഭിക്കും. 15 വാട്ട് ടര്‍ബോ ഫാസ്റ്റ് ചാര്‍ജിംഗോടെ 5000 എംഎഎച്ചാണ് ഈ ഫോണിന്‍റെ ബാറ്ററി ശേഷി.

6.2 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേയാണ് ഈ ഫോണിന്. ഇത് എച്ച്‍ഡി പ്ലസ് ആണ്. 12എംപിയാണ് പ്രധാന ക്യാമറ. 8 എംപിയാണ് മുന്നിലെ ക്യാമറ. മോട്ടോ ജി7 ചിപ്പ് സെറ്റ് സ്നാപ്ഡ്രാഗണ്‍ 632 ആണ്. സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് ഇന്‍റര്‍ഫേസാണ് ഫോണിന് ഉള്ളത്. 

PREV
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്നാലൊരു പവര്‍ബാങ്കായി പ്രഖ്യാപിച്ചൂടേ; 10000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി കെ90 അൾട്ര വരുന്നു