എംഐ എ2 ഇന്ത്യയിൽ: അതിശയിപ്പിക്കുന്ന വില, കിടിലൻ ഓഫർ

First Published Aug 8, 2018, 8:10 PM IST
Highlights

4ജിബി റാം ശേഷിയും 64 ജിബി ഇന്റേണൽ മെമ്മറിയും ഉള്ള പതിപ്പാണ് ഇന്ത്യയിൽ ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വില 16,999 രൂപയാണ്. ഫ്ലാഗ്ഷിപ്പ് കില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന മോഡലിനെ പെർഫെക്ട് പിക്ചർ ഫോൺ എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്. ക്യാമറകൾ പൂർണ്ണമായും എഐ അധിഷ്ഠിതമാണ്.

ദില്ലി: ആൻഡ്രോയ്ഡ് വൺ കരുത്തിൽ ഷവോമി ഇന്ത്യൻ വിപണിയിൽ ഇറക്കുന്ന രണ്ടാമത്തെ ഫോൺ ആണ് ഷവോമി എംഐ എ2. 2017 ൽ ഇറങ്ങിയ എംഐ എ1ന്റെ പിൻഗാമിയായ ഈ ഫോൺ കഴിഞ്ഞ മാസമാണ് മാൻഡ്രിഡിൽ നടന്ന ചടങ്ങിൽ പുറത്തിറക്കിയത്. ദില്ലിയിൽ നടന്ന ചടങ്ങിലാണ് എംഐ എ2 ഇന്ത്യയിൽ പുറത്തിറക്കിയത്. ക്യാമറയിൽ വലിയ അപ്ഡേറ്റ് വരുത്തിയാണ് ഈ മിഡ് ബഡ്ജറ്റ് ആൻഡ്രോയ്ഡ് ഫോൺ എത്തുന്നത്. 

4ജിബി റാം ശേഷിയും 64 ജിബി ഇന്റേണൽ മെമ്മറിയും ഉള്ള പതിപ്പാണ് ഇന്ത്യയിൽ ഷവോമി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വില 16,999 രൂപയാണ്. ഫ്ലാഗ്ഷിപ്പ് കില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന മോഡലിനെ പെർഫെക്ട് പിക്ചർ ഫോൺ എന്നാണ് ഷവോമി വിശേഷിപ്പിക്കുന്നത്. ക്യാമറകൾ പൂർണ്ണമായും എഐ അധിഷ്ഠിതമാണ്.

ആൻഡ്രോയ്ഡ് ഓറീയോ സ്റ്റോക്ക് വേർഷൻ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഡ്യൂവൻ സിം ഇടാൻ സാധിക്കുന്ന ഫോണിന്റെ സ്ക്രീൻ വലിപ്പം 5.99ഇഞ്ചാണ്, സ്ക്രീൻ ഫുൾ എച്ച്. ഡി പ്ലസാണ്. സ്ക്രീൻ റെസല്യൂഷൻ 1080x2160 പിക്സലാണ്. സ്ക്രീൻ അനുപാതം 18:9ആണ്. 2.5ഡി കർവ്ഡ് ഗ്ലാസാണ് സ്ക്രീനിൽ ഉപയോഗിച്ചിരിക്കുന്നത്, ഗൊറില്ല ഗ്ലാസ് അഞ്ചിന്റെ സംരക്ഷണവും സ്ക്രീനിന് ലഭിക്കും. 

ഒക്ടാകോർ ക്യൂവൽകോം സ്നാപ്ഡ്രാഗൺ 660ആണ് ഈ ഫോണിന്റെ ചിപ്പ്. ഗ്രാഫിക്കൽ പ്രോസസ്സർ യൂണിറ്റ് അഡ്രിനോ 512 ആണ്. ക്യാമറയിലാണ് എംഐ എ1ൽ നിന്നും എ2വിൽ എത്തിയപ്പോൾ ഏറ്റവും വലിയ മാറ്റം വരുത്തിയിരിക്കുന്നത്. പിന്നിലെ ക്യാമറ ഇരട്ട സെറ്റപ്പിലാണ് എത്തിയിരിക്കുന്നത്. ഇതിലെ ഇരു ക്യാമറകളും സോണി ഐഎംഎക്സ്  ലെൻസിലാണ് പ്രവർത്തിക്കുന്നത്. പ്രൈമറി സെൻസർ 12 എംപിയാണ് (അപ്പാച്ചർ എഫ്/1.75 ), രണ്ടാമത്തെ സെൻസർ 20എംപിയാണ്.

ആദ്യസെൻസറിന്റെ അതേ അപ്പാച്ചർ തന്നെയാണ് എങ്കിലും രണ്ട് മൈക്രോൺ നാല് ഇൻ വൺ സൂപ്പർ പിക്സൽ സൈസാണ് ഇതിന്. ഇരട്ട ക്യാമറ സെറ്റപ്പിന്റെ ഫ്ലാഷ് ഡ്യൂവൽ ടോണിലാണ് വരുന്നത്. എ2വിന്റെ മുന്നിലെ സെൽഫി ക്യാമറ 20എംപിയാണ്. ഇതിലും സോണി ഐഎംഎക്സ് സാന്നിധ്യം കാണാം. ഫിക്സ്ഡ് ഫോക്കൽ ലെംഗ്ത്, സോഫ്റ്റ് എൽഇഡി ഫ്ലാഷ് എന്നിവ സെൽഫി ക്യാമറയ്ക്ക് എ2വിൽ ലഭിക്കും. പോട്രിയേറ്റ് മോഡ് എടുക്കുമ്പോൾ ലൈറ്റിന്റെ ലഭ്യത അനുസരിച്ച് പിന്നിലെ ഇരട്ട ക്യാമറകൾ ഓട്ടോമാറ്റിക്കായി ഒന്നിച്ച് പ്രവർത്തിക്കും. 

എ2 വിന്റെ ബാറ്ററി ശേഷി 3010 എംഎഎച്ചാണ് ഇത്, ഇത്തിരി കുറവല്ലെ എന്ന് തോന്നിയേക്കാം. പക്ഷെ ക്യൂക്ക് ചാർജ് നാല് പ്രത്യേകത ഈ ഫോണിനുണ്ട്. അതിനാൽ തന്നെ അതിവേഗ ചാർജിംഗ് സാധ്യമാണ്. ആമസോൺ ഇന്ത്യവഴി വിൽപ്പനയ്ക്ക് എത്തുന്ന ഫോൺ, എംഐയുടെ ഓൺലൈൻ വിപണിയിലും, തിരഞ്ഞെടുക്കപ്പെട്ട സ്റ്റോറുകളിലും ആഗസ്റ്റ് 19 മുതൽ ലഭിക്കും. ഈ ഫോൺ വാങ്ങുന്നവർക്ക് നാല് ടിബി ജിയോ ഡാറ്റ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

click me!