
ലണ്ടൻ: 2016 പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പടര്‍ന്നു പിടിച്ച എബോള വൈറസിനെ പ്രതിരോധിക്കുന്നതിനായി വികസിപ്പിച്ച വാക്സിൻ മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചു. ലണ്ടനിലെ സെന്റ് ജോർജ് സർവകലാശാലയിലെ ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ സഞ്ജീവ് കൃഷ്ണ ഉൾപ്പെട്ട സംഘമാണ് വാക്സിന് വികസിപ്പിച്ചത്. കുട്ടികളിലും മുതിർന്നവരിലും പലവട്ടം പരീക്ഷണം നടത്തി വാക്സിന്റെ ഡോസ് നിർണയിക്കും.
ഏറ്റവും മാരകമായ എബോള രോഗം ബാധിച്ച 28,600 പേരിൽ 11,300 പേരും മരണത്തിനു കീഴടങ്ങി. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ ഗ്വിനിയ, ലൈബീരിയ, സിയോറ ലിയോണ്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
ഇതേത്തുടർന്നു ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ എബോള രോഗം തടയുന്നതിനായി വാക്സിൻ വികസിപ്പിക്കാൻ നടത്തിയ ശ്രമമാണു വിജയത്തിലേക്ക് നീങ്ങുന്നത്. 1976ൽ കോംഗോ, സുഡാന് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എംബോള വൈറസ് രോഗം ആദ്യമായി കണ്ടെത്തിയത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam