
ബീയജിംഗ്: സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് കുറഞ്ഞ കാലത്തിനുള്ള തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിച്ചവരാണ് ഷവോമി. ചൈനീസ് കമ്പനിയാണെങ്കിലും ഇന്ത്യ പോലുള്ള വിപണികളില്‍ ഷവോമിയുടെ ഫോണുകള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വലിയ ഡിമാന്‍റ് ആണ്. അതിനിടയിലാണ് ഷവോമി തങ്ങളുടെ സ്മാര്‍ട്ട് ബൈക്ക് അടുത്ത ദിവസം പുറത്തിറക്കുന്നു എന്ന വാര്‍ത്ത വരുന്നത്.
ബീയജിംഗില്‍ വ്യാഴാഴ്ച പുറത്തിറക്കുന്ന ഫോണ്‍ ഈ മാസം അവസാനത്തോടെ ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും സ്മാര്‍ട്ട് ബൈക്ക്. ബൈക്കിന് ഒപ്പം സ്മാര്‍ട്ട് ഡിസ്പ്ലേയും ഉണ്ട്. സ്മാര്‍ട്ട്ഫോണ്‍ വിപണിയിലാണ് ശ്രദ്ധയെങ്കിലും മറ്റ് വിവിധ ഉപകരണങ്ങളും ചൈനയില്‍ ഷവോമി പുറത്തിറക്കിയിട്ടുണ്ട്. വാട്ടര്‍ പ്യൂരിഫെയര്‍, എംഐ സെറ്റോ ബോക്സ്, ഷവോമി ടിവി, റൈസ് കുക്കര്‍ ഇങ്ങനെ നീളുന്നു ഷവോമിയുടെ ഉപകരണങ്ങള്‍.
ഇതേ ശ്രേണിയിലാണ് ഷവോമി ടൂവീലറും പുറത്തിറക്കുന്നത്. എന്നാല്‍ ഷവോമി എന്താണ് പുതിയ സ്കൂട്ടറിന് പേരിട്ടിരിക്കുന്നത് എന്ന് ഇതുവരെ വ്യക്തമല്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam