
ഇന്ത്യന്‍ ടെക്ക് പ്രേമികള്‍ക്കിടയില്‍ പോലും പ്രീതി നേടിയെടുത്ത ഷവോമിയുടെ റെഡ്മി 4 മെയ് 16ന് ഇന്ത്യന്‍ വിപണയിലെത്തും. സാധാരണക്കാരുടെ കീശ കീറാതെ തന്നെ 8000 രൂപയ്ക്ക് സ്‌നാപ്പ്ഡ്രാഗണ്‍ 625 പ്രോസെസ്സര്‍ അടക്കമുള്ള സൗകര്യങ്ങളുമായിയാണ് റെഡ്മി 4 വിപണയിലെത്തുന്നത്.
റെഡ്മി എക്‌സ് സീരിസില്‍ പുറത്തിറങ്ങുന്ന ഏറ്റവും വില കൂടിയ ഫോണാണ് റെഡ്മി 4. ചൈനീസ് കമ്പനിയായ ഷവോമി മെയ് 16ന് ഇന്ത്യയില്‍ വെച്ച് നടത്തുന്ന ചടങ്ങിലായിരിക്കും ഫോണ്‍ പുറത്തിറക്കുക.കഴിഞ്ഞ നവംബറില്‍ ചൈനയില്‍ പുറത്തിറങ്ങിയ റെഡ്മി 4 റെഡ്മി 3 യുടെയും, റെഡ്മീ3 എസിന്റെയും പിന്‍ഗാമിയാണ്.
ഷവോമിയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കാന്‍ ഒരുങ്ങുന്നു എന്ന് കമ്പനി അവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.കാഴ്ച്ചയില്‍ പുതുമകളൊന്നും അവകാശപെടാന്‍ ഇല്ലാത്ത റെഡ്മി 4, പരമ്പരയിലെ മുന്‍ ഫോണുകള്‍കളുടെ സമാന ഡിസൈനിലാണ് പുറത്തിറങ്ങാനിരിക്കുന്നത്.
എങ്കിലും അഞ്ച് ഇഞ്ച് 1080പിക്‌സല്‍ ഡിസ്‌പ്ലേയും, ഒക്ടാക്കോര്‍ സ്‌നാപ് ഡ്രാഗണ്‍ 625 പ്രോസസറിന്‍റെ പ്രവര്‍ത്തനക്ഷമതയും കുറഞ്ഞ വിലയും ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ സാധിക്കുമെന്ന് ഷവോമി കരുതുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam