
മുംബൈ: ഇന്ത്യന്‍ വിപണിയില്‍ തരംഗമായ റെഡ്മി നോട്ട് 4 നു പിറകെ ഷവോമി അടുത്ത ഫോണുമായി രംഗത്ത്. ഷവോമി എംഐ 5എക്സ് ആണ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. റെഡ്മി നോട്ട് 4 ന്‍റെ 50 ലക്ഷത്തോളം യൂണിറ്റുകളാണ് ഷവോമി ഇന്ത്യയില്‍ വിറ്റത്. ഇതിന് പിന്നാലെയാണ് എംഐ 5എക്സ് വിപണിയില്‍ എത്തുന്നത്.
ആന്‍ഡ്രോയ്ഡ് 7 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് എംഐയുഐ കസ്റ്റമറൈസേഷന്‍ ഷവോമി നല്‍കുന്നു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള 625 എസ് ഒ സിയാണ് സിയോമിയുടെ പുതിയ വേര്‍ഷനുള്ളത്.
സിയോമി എംഐ 5എക്സിന്‍റെ ഏറ്റവും ആകര്‍ഷകമായ ഫീച്ചര്‍ ഇതിന്‍റെ ഇരട്ട ക്യാമറയാണ്. 12 എംപി വൈഡ് ആംഗിള്‍ ക്യാമറയും 12 എംപി ടെലിഫോട്ടോ ലെന്‍സുമാണിതിനുള്ളത്. 4 ആക്സിസ് ഇമേജ് സ്റ്റെബിലൈസേഷന്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കും.4കെ വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനവുമുണ്ട് എംഐ 5എക്സിന്.
3080 എംഎഎച്ച് ബാറ്ററിയാണ് ഇതിന്‍റെ മറ്റൊരു ആകര്‍ഷണീയത. ബാറ്ററി എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാനും കഴിയുമെന്നതും എടുത്ത് പറയണ്ടതാണ്. വൈ ഫൈ 802.11, ഡ്യുല്‍ ബാന്‍റ് , ഹോട്ട്സ് പോട്ട്, ബ്ലൂടൂത്ത് 4.2 പിന്നെ യുഎസ്ബി 2.0 എന്നിവയാണ് ഇതിന്‍റെ കണക്ടീവിറ്റി ഓപ്ഷനില്‍ വരുന്നത്. കറുപ്പ്, ഗോള്‍ഡ്,റോസ് തുടങ്ങിയ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഇതിന്‍റെ വിപണി വില 15,000 രൂപയ്ക്ക് അടുത്തായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam