റെഡ്മീ നോട്ട് 6 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത്

Published : Oct 15, 2018, 10:35 AM IST
റെഡ്മീ നോട്ട് 6 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത്

Synopsis

 നവംബറിലായിരിക്കും ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷവോമി റെഡ്മീ നോട്ട് 6 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത് 4ജിബി റാം/64ജിബി റാം ശേഷിയുള്ള മോഡലും, 6ജിബി/64ജിബി മോഡലും എന്ന നിലയില്‍ ആയിരിക്കും ഈ ഫോണ്‍ ഇറങ്ങുക. ബ്ലൂ, ബ്ലാക്ക്, റെഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ഈ ഫോണ്‍ ഇറങ്ങുക. 4ജിബി മോഡലിന് എകദേശം 15,705 രൂപ വില വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറിലായിരിക്കും ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

6.26 ഇഞ്ച് എഫ് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത് 19:9 അനുപാതത്തിലായിരിക്കും സ്ക്രീന്‍ വലിപ്പം. സ്നാപ്ഡ്രാഗണ്‍ 636 പ്രോസ്സസറാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 4,000 എംഎഎച്ചായിരിക്കും ബാറ്ററി ശേഷി. പിറകില്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സറോടെയാണ് ഫോണ്‍ എത്തുന്നത്.

PREV
click me!

Recommended Stories

ആപ്പിൾ ഐഫോൺ ഫോൾഡ് എത്തുന്നു; ഫോൾഡബിൾ വിപണിയിൽ പുതിയ അധ്യായത്തിന് തുടക്കം
7000 എംഎഎച്ച് ബാറ്ററിയും 50-മെഗാപിക്‌സൽ സെൽഫി ക്യാമറയുമായി റിയൽമി 16 5ജി ഇന്ത്യയിൽ