ഐഫോണ്‍ 8ന്‍റെ വില വെട്ടിക്കുറച്ചു

Published : Oct 14, 2018, 02:01 PM IST
ഐഫോണ്‍ 8ന്‍റെ വില വെട്ടിക്കുറച്ചു

Synopsis

13,500 രൂപ ക്യാഷ് ബാക്ക് ഐഫോണ്‍ 8 ന്‍റെ 256 വരെയുള്ള മോഡലുകള്‍ക്കും ലഭിക്കുമെങ്കിലും അതില്‍ ഫ്ലാറ്റ് ഓഫര്‍ ലഭിക്കില്ല.  അതേ സമയം ഫ്ലിപ്പ്കാര്‍ട്ടില്‍ ഈ ഫോണിന് വില 53,999 രൂപയാണ്

ആപ്പിള്‍ ഐഫോണ്‍ 8 വന്‍ ഓഫറില്‍ നേടാന്‍ പേടിഎം മാളില്‍ അവസരം. 22,610 രൂപവരെ ഡിസ്ക്കൌണ്ടാണ് ഐഫോണ്‍ 8, 64 ജിബി പതിപ്പിന് പേടിഎം മാളില്‍ ലഭിക്കുക. അതായത് ഇപ്പോള്‍ വിപണിയില്‍ 67,940 രൂപ വിലയുള്ള ഫോണ്‍ 58,830 രൂപയ്ക്ക് ഫ്ലാറ്റ് ഓഫര്‍ പേടിഎം മാള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമേ അഡീഷണലായി ഉപയോക്താവിന് 13,500 രൂപ ക്യാഷ് ബാക്ക് ലഭിക്കും. 

13,500 രൂപ ക്യാഷ് ബാക്ക് ഐഫോണ്‍ 8 ന്‍റെ 256 വരെയുള്ള മോഡലുകള്‍ക്കും ലഭിക്കുമെങ്കിലും അതില്‍ ഫ്ലാറ്റ് ഓഫര്‍ ലഭിക്കില്ല.  അതേ സമയം ഫ്ലിപ്പ്കാര്‍ട്ടില്‍ ഈ ഫോണിന് വില 53,999 രൂപയാണ്. ഇവിടെ ലഭിക്കുന്ന ഡിസ്ക്കൌണ്ട് 13,941 രൂപയാണ്. ഇതിന് പുറമേ എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം അഡീഷണല്‍ ഡിസ്ക്കൌണ്ട് ലഭിക്കും.

ഇതേ സമയം ആമസോണില്‍ ഈ ഫോണിന്‍റെ വില 53,999 രൂപയാണ്. ഇവിടെ എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം വരെ  അഡീഷണല്‍ ഡിസ്ക്കൌണ്ട് നല്‍കുന്നുണ്ട്. ഐഫോണ്‍ 8, 4.7 ഇഞ്ച് വലിപ്പത്തിനുള്ള ഡിസ്പ്ലേയോടെയുള്ള ഫോണ്‍ ആണ്. 12 എംപി സിംഗിള്‍ ക്യാമറ പിന്നിലും 7 എംപി ക്യാമറ മുന്നിലുമാണ് ഇതിനുള്ളത്. നാനോ സിം സപ്പോര്‍ട്ടായ ഈ ഫോണില്‍ ഫിംഗര്‍ പ്രിന്‍റ് സെന്‍സറാണ് ഉള്ളത്.

PREV
click me!

Recommended Stories

അടുത്ത വണ്‍പ്ലസ് അത്ഭുതം; വണ്‍പ്ലസ് 15ടി മൊബൈലിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു
രണ്ട് 200-മെഗാപിക്‌സല്‍ ക്യാമറ; ഫോട്ടോഗ്രഫിയുടെ രാജാവാകാന്‍ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 അള്‍ട്ര