
ദില്ലി: 250 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ എന്നത് വളരെ ചര്‍ച്ചയായ ഒരു വിഷയമാണ്. എന്നാല്‍ ഇതാ ഒരു രൂപയ്ക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍, വല്ല തട്ടിക്കൂട്ട് കമ്പനി ഒന്നുമല്ല ഈ വാഗ്ദാനം നല്‍കുന്നത്.ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയാണ് വമ്പന്‍ ഓഫറുകളുമായി രംഗത്ത്.
ഇന്ത്യന്‍ വിപണിയില്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ഷവോമി ഫ്‌ളാഷ് ഡീലിലൂടെ വെറും ഒരു രൂപയ്ക്ക് ഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ജൂലൈ 20 മുതല്‍ 22 വരെയാണ് ഷവോമിയുടെ ഈ പ്രത്യേക ഓഫര്‍. ഷവോമിയുടെ പുതിയ ഓഫര്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ആര്‍ക്കും ഈ ഡീലില്‍ പങ്കെടുക്കാം.
എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് മത്സരം നടക്കുന്നത്. ഫ്‌ളാഷ് സെയിലിലൂടെ ആദ്യത്തെ ദിവസം ഷവോമി എം ഐ 5, രണ്ടാം ദിവസം ഷവോമി റെഡ്മി നോട്ട് 3, അവസാന ദിവസം ഷവോമി എം ഐ മാക്‌സ് എന്നിവയാണ് നേടാന്‍ കഴിയുക.2014ലാണ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ വിപണിയിലെത്തിയത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam