
ദില്ലി: ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകളിലൊന്നാണ് റെഡ്മി നോട്ട് 4. എന്നാല്‍ ജനപ്രീതിക്കപ്പുറം നോട്ട് 4 അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ ഫോണിന്‍റെ ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ആന്ധ്രാപ്രദേശിലായിരുന്നു സംഭവം. പാന്‍റ്സിന്‍റെ പോക്കറ്റിലിരുന്നാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഉടമക്ക് പൊള്ളലേറ്റിരുന്നു.
ഉടനടി തന്നെ ഈ വാര്‍ത്തയില്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി അന്വേഷണം തുടങ്ങി. ഇതിനു ശേഷമാണ് മുന്നറിയിപ്പും ഒപ്പം ന്യായീകരണവുമായി ഷവോമി രംഗത്ത് വന്നിരിക്കുന്നത്. റെഡ്മി നോട്ട് 4 ന്‍റേതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പ്രധാന മുന്നറിയിപ്പ്. ആന്ധ്രയിലെ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ അപകടത്തിന് കാരണം ഫോണിന് മേല്‍ അമിത സമ്മര്‍ദം ചെലുത്തിയത് മൂലം കവറും ബാറ്ററിയും വളഞ്ഞുവെന്നും സ്‍ക്രീന്‍ ഒടിഞ്ഞതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കമ്പനി വിശദീകരണം.
ഇതേസമയം, കൂടുതല്‍ വിശദാംശങ്ങള്‍ക്ക് അന്വേഷണം വിപുലമാക്കേണ്ടതുണ്ടെന്നാണ് ഷിയോമി പറയുന്നത്. ഉപഭോക്താക്കളുടെ സുരക്ഷക്ക് ഏറ്റവും പ്രാധാന്യം നല്‍കിയാണ് തങ്ങള്‍ സ്‍മാര്‍ട്ട്ഫോണുകള്‍ നിര്‍മിക്കുന്നതെന്നും സകല പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഓരോ ഫോണുകളും വിപണിയില്‍ എത്തിക്കുന്നതെന്നും ഷവോമി പറയുന്നു.
ഏതൊരു ഫോണ്‍ ആണെങ്കിലും പാലിക്കേണ്ട ചില മുന്‍കരുതലുകളുണ്ടെന്നും ഷിയോമി പറയുന്നു. അംഗീകൃത സാങ്കേതിക വിദഗ്ധനെ കൊണ്ടല്ലാതെ, ഒരു കാരണവശാലും സ്വയം ഫോണ്‍ തുറക്കരുതെന്ന് ഷിയോമി മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍ബില്‍റ്റ് ബാറ്ററി സ്വയം മാറ്റാനോ, ഡിവൈസിന് മേല്‍ അമിത സമ്മര്‍ദം ചെലുത്താനോ പാടില്ല.
പാന്‍റ്സിന്‍റെ പോക്കറ്റിലിട്ട് വാഹനമോടിക്കുമ്പോള്‍ ഫോണില്‍ കൂടുതല്‍ സമ്മര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. ഒപ്പം ഫോണ്‍ വളയാനും സാധ്യതയുണ്ട്. കൂടാതെ അതാത് ഫോണിന്‍റേതല്ലാത്ത ചാര്‍ജറോ മറ്റോ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നും ഷിയോമി വ്യക്തമാക്കി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam