ഇന്‍റര്‍നെറ്റില്‍ പോണ്‍ കാണിച്ചുകൊടുത്താല്‍ പ്രതിഫലം 83 ലക്ഷം.!

By Web TeamFirst Published Dec 9, 2018, 5:06 PM IST
Highlights

ചൈനീസ് ഏജന്‍സിയാണ് പോണോഗ്രാഫി കണ്ടെത്തി നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചത്. ടെക് ഇന്‍ ഏഷ്യയുടെ റിപ്പോര്‍ട്ട് പ്രകാരം ചൈനയിലെ ഏത് പൗരനും നിയമവിരുദ്ധമായ പോണോഗ്രാഫി കാണിച്ചുകൊടുക്കാം

ബിയജിംഗ്: ചൈനയില്‍ ഇന്‍റര്‍നെറ്റിലെ  പോണ്‍ ദൃശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ പ്രതിഫലമായി 83 ലക്ഷത്തോളം രൂപ ലഭിക്കും. അനധികൃതമായി പോണ്‍ വ്യാപനം നടത്തുന്നവരെയോ, അല്ലെങ്കില്‍ കണ്ടന്‍റോ ശ്രദ്ധയില്‍ പെടുത്തിയാലാണ് 83 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് സമാനമായ തുക പ്രതിഫലം ലഭിക്കുന്നത്. ചൈനയില്‍ ഇത്തരം കണ്ടന്‍റുകള്‍ ഇന്‍റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാന്‍ ദേശീയ ഏജന്‍സിയുണ്ട്, നഷണല്‍ ഓഫീസ് എഗനന്‍റ് പോണോഗ്രാഫി ആന്‍റ് ഇല്ലിഗല്‍ പബ്ലിക്കേഷന്‍ എന്നാണ് ഈ ഏജന്‍സിയുടെ പേര്.

കഴിഞ്ഞവാരം ഈ ഏജന്‍സിയാണ് പോണോഗ്രാഫി കണ്ടെത്തി നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചത്. ടെക് ഇന്‍ ഏഷ്യയുടെ റിപ്പോര്‍ട്ട് പ്രകാരം ചൈനയിലെ ഏത് പൗരനും നിയമവിരുദ്ധമായ പോണോഗ്രാഫി കാണിച്ചുകൊടുക്കാം.  ഇതിന്  83 ലക്ഷം ഇന്ത്യന്‍ രൂപയ്ക്ക് സമാനമായ 600000 യുവാനാണ് പ്രതിഫലം. ചൈനയിലെ ഒരു വ്യക്തിയുടെ വാര്‍ഷിക വരുമാനം 74,314 യുവാന്‍ ആണ് എന്ന നിലയില്‍ ഇത് മികച്ച പ്രതിഫലമാണ് എന്നാണ്  ടെക് ഏഷ്യ പറയുന്നത്.

എന്തായാലും ചൈനീസ് അധികാരികളുടെ നീക്കം ചൈനയിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വെബിവോയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. പലരും ഈ പ്രതിഫലത്തിന് വേണ്ടി ഗൗരവമായ പോണ്‍ വേട്ടയ്ക്ക് ഇറങ്ങാന്‍ ഇരിക്കുകയാണ്. അതേ സമയം ചൈനയിലെ കടുത്ത ഇന്‍റര്‍നെറ്റ് നിയന്ത്രണത്തിന്‍റെ മറ്റൊരു വശം വെളിപ്പെടുത്തുന്നതാണ് സംഭവം എന്നാണ് പാശ്ചത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

click me!