യൂട്യൂബ് 'ഇന്‍കൊഗ്നിറ്റോ' മോഡ് ഏര്‍പ്പെടുത്തുന്നു

By Web DeskFirst Published Jul 11, 2018, 11:12 AM IST
Highlights
  • യൂട്യൂബ് മൊബൈല്‍ ആപ്പില്‍ ഇന്‍കൊഗ്നിറ്റോ മോഡ് ഏര്‍പ്പെടുത്തുകയാണ്

ന്യൂയോര്‍ക്ക്: വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ വലിയ മത്സരമാണ് നടക്കുന്നത്. പരമ്പരഗതമായി വീഡിയോ രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ഗൂഗിളിന്‍റെ യൂട്യൂബിന് വലിയ വെല്ലുവിളിയാണ് പല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉയര്‍ത്തുന്നത്. ഇതിനെ നേരിടാന്‍ അതിവേഗമുള്ള മാറ്റങ്ങള്‍ യൂട്യൂബ് വരുത്തുന്നുണ്ട്. ഇതില്‍ യൂട്യൂബ് അടുത്തുതന്നെ വരുത്തുന്ന മാറ്റമാണ് ഇപ്പോള്‍ ടെക് സൈറ്റുകളിലെ ചര്‍ച്ച.

കഴിഞ്ഞ മെയില്‍ തന്നെ 9 ടു 5 മാക് പുറത്തുവിട്ട വിവരപ്രകാരം യൂട്യൂബ് മൊബൈല്‍ ആപ്പില്‍ ഇന്‍കൊഗ്നിറ്റോ മോഡ് ഏര്‍പ്പെടുത്തുകയാണ്. ഇത് പ്രകാരം നിങ്ങളുടെ ആപ്പില്‍ ഈ മോഡില്‍ ഇട്ട് വീഡിയോ കണ്ടാല്‍ അത് ഒരിക്കലും ബ്രൗസിംഗ് ഹിസ്റ്ററിയില്‍ കാണില്ല. സ്വകാര്യമായി എന്തും കാണാം എന്നതാണ് ഇതിന്‍റെ ഗുണം.

ഇപ്പോള്‍ ഇതാ ഈ മോഡുള്ള ആപ്പിന്‍റെ സ്ക്രീന്‍ ഷോട്ടും ചില ടെക് സൈറ്റുകള്‍ പുറത്തുവിടുന്നു. ക്രോം പോലുള്ള ബ്രൗസറുകളില്‍ ഇപ്പോള്‍ തന്നെയുള്ള സംവിധാനമാണിത്. ഇന്‍കൊഗ്നിറ്റോ മോഡ്  സുരക്ഷിതമായ ബ്രൗസിംഗിന് സഹായകരമാകും എന്നാണ് റിപ്പോര്‍ട്ട്.

click me!