യൂട്യൂബ് ഗോ ആപ്പ് അവതരിപ്പിച്ചു

By Web DeskFirst Published Sep 30, 2016, 11:03 AM IST
Highlights

നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ ഒരിക്കലും യൂട്യൂബിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കരുത് എന്നാണ് ആഗ്രഹിക്കുന്നത്, അതിനാലാണ് 2014 ല്‍ ഇന്ത്യയില്‍ യൂട്യൂബ് ഓപ്ഷന്‍ ഇറക്കിയത്. അതിനെക്കാള്‍ മികച്ച ഫീച്ചറുകളാണ് യൂട്യൂബ് ഗോയിലൂടെ അവതരിപ്പിക്കുന്നത് എന്നാണ് യൂട്യൂബ് ഇന്ത്യ പറയുന്നത്. 

എന്നാല്‍ സെപ്തംബര്‍ 27 ഇറങ്ങിയ ഫീച്ചര്‍ വലിയ താല്‍പ്പര്യമൊന്നും ഉപയോക്താക്കളില്‍ ഉണ്ടാക്കില്ലെന്ന് ടെക് വിദഗ്ധര്‍ പറയുന്നത് അതിനായി അവര്‍ പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

നിങ്ങളുടെ പ്രദേശത്തെ പ്രധാനപ്പെട്ട പോപ്പുലര്‍ ട്രെന്‍റിങ്ങ് വീഡിയോ ഇത് നല്‍കും, എന്നാല്‍ ഈ ഫീച്ചര്‍ യൂട്യൂബ് ഇപ്പോള്‍ തന്നെ നല്‍കുന്നുണ്ട്.

പ്രിവ്യൂ ഫീച്ചര്‍, കാണാന്‍ ആഗ്രഹിക്കുന്ന വീഡിയോയുടെ ക്വിക്ക് പ്രിവ്യൂ ലഭിക്കും, ഇത് നല്ല കാര്യം തന്നെ പക്ഷെ. ഏത് കണക്ടിവിറ്റിയിലും തടസമില്ലാത്ത യൂട്യൂബ് എന്നത് ഇവിടെയും മറക്കുന്നു യൂട്യൂബ്

നിങ്ങളുടെ ഫ്രണ്ട്സ് കാണുന്ന ട്രെന്‍റിങ് വീഡിയോ നിങ്ങള്‍ക്ക് അറിയാം, അതിന് നമ്മള്‍ ഗൂഗിള്‍ കണക്ട് ആകേണ്ടെ, ഇപ്പോള്‍ ഒരു ഫ്രണ്ട് ഇഷ്ടപ്പെട്ട വീഡിയോ കണ്ടാല്‍ അത് നാം കാണണം എന്ന് സുഹൃത്ത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വാട്ട്സ്ആപ്പിലോ ഫേസ്ബുക്കിലോ അത് ഇട്ടുതരില്ലെ..? പിന്നെ അതിന് വേണ്ടി എന്തിനാ പുതിയ ആപ്പ്.

 

click me!