യൂട്യൂബ് ഇന്ത്യയിൽ നിന്ന് റിമൂവ് ചെയ്തത് ലക്ഷക്കണക്കിന് വീഡിയോകൾ, കാരണമിതാണ്!

Published : Sep 12, 2022, 02:55 PM ISTUpdated : Sep 13, 2022, 01:21 PM IST
യൂട്യൂബ് ഇന്ത്യയിൽ നിന്ന് റിമൂവ് ചെയ്തത് ലക്ഷക്കണക്കിന് വീഡിയോകൾ, കാരണമിതാണ്!

Synopsis

യുഎസ്, ഇന്തൊനീഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം വളരെ കൂടുതലാണെന്നും കണക്കുകൾ പറയുന്നു.

ഇന്ത്യയിൽ നിന്നുള്ള നിരവധി യൂട്യൂബ് വീഡിയോകൾ ഡീലിറ്റ് ചെയ്തതായി റിപ്പോർട്ട്. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് ഇന്ത്യയിൽ നിന്ന് മാത്രം 1,324,634 വിഡിയോകൾ നീക്കം ചെയ്തത്. യൂട്യൂബ് തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. യുഎസ്, ഇന്തൊനീഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം വളരെ കൂടുതലാണെന്നും കണക്കുകൾ പറയുന്നു. യൂട്യൂബിന്റെ കമ്മ്യൂണിറ്റി ഗൈഡ്‌ലൈൻസ് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിശദാശംങ്ങൾ ഉള്ളത്. 

യുഎസിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത് 445,148 വിഡിയോകളാണ്.  427,748 വീഡിയോകളാണ് ഇന്തൊനീഷ്യയിൽ നിന്ന്  നീക്കം ചെയ്തിരിക്കുന്നത്. 222,826 വീഡിയോ ബ്രസീലിൽ നിന്നും 192,382 വീഡിയോ റഷ്യയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്ന് 130,663 വിഡിയോകളാണ് നീക്കം ചെയ്തിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തും കുറ്റകൃതൃങ്ങളെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ളതുമായ വീഡിയോകളാണ് റിമൂവ് ചെയ്തിരിക്കുന്നത്. 

ഇതിൽ 30 ശതമാനവും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണെന്നും 20 ശതമാനം ഉള്ളടക്കം മറ്റു കുറ്റകൃത്യങ്ങൾ വെളിപ്പെടുത്തുന്ന കണ്ടെന്റ് ആണെന്നും യൂട്യൂബ് പറയുന്നു.  14.8 ശതമാനം  നഗ്നത, ലൈംഗികത ഉൾപ്പെടുന്ന കണ്ടെന്റ് ആണെന്നും 11.9 ശതമാനം വിഡിയോകൾ ആരോഗ്യത്തിന് ഹാനികരമോ, അപകടകരമോ ആയ കണ്ടന്റ് ഉള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ 4,195,734 എണ്ണം വീഡിയോകൾ  ഓട്ടമേറ്റഡ് ഫ്ലാഗിങ് വഴിയും 256,109 എണ്ണം ഉപയോക്താക്കൾ, 34,490 എണ്ണം വ്യക്തിഗത വിശ്വസനീയ ഫ്ലാഗർമാർ മുഖേനയുമാണ് നീക്കം ചെയ്തിരിക്കുന്നത്. 

വ്യക്തികൾ മാത്രമല്ല എൻജിഒകളും സർക്കാർ ഏജൻസികളും ഫ്ലാഗർ പ്രോഗ്രാമിൽ അംഗങ്ങളാണ്. യൂട്യൂബിന്റെ റിപ്പോർട്ട് അനുസരിച്ച്  നിർദേശങ്ങൾ (ഫ്ലാഗുകൾ) ലഭിച്ചത് പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യൻ വീഡിയോകളാണ് നീക്കം ചെയ്യേണ്ടി വന്നത്. യുഎസ്, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ തൊട്ടുപിന്നിൽ തന്നെയുണ്ട്. ഈ വർഷം യൂട്യൂബ് സ്പാം കമന്റുകൾ തടഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി 754 ദശലക്ഷത്തിലധികം കമന്റുകളാണ് നീക്കം ചെയ്തതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. നീക്കം ചെയ്ത അഭിപ്രായങ്ങളിൽ 98.8%-ലധികം  ഓട്ടോമേറ്റഡ് ടൂൾസ് ഉപയോഗിച്ചാണ് കണ്ടെത്തിയത്.

Read More : യൂ ‌ട്യൂബറായ കൗമാരക്കാരി വീ‌ടു വിട്ടിറങ്ങി; കണ്ടെത്തുംവരെയുള്ള സംഭവങ്ങൾ ലൈവ് സ്ട്രീം ചെയ്ത് മാതാപിതാക്കൾ

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ഐഫോൺ ഉപയോക്താക്കൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആപ്പിൾ; കാരണമിത്
പ്രതിമാസം 8600 രൂപ! സ്റ്റാര്‍ലിങ്ക് ഇന്ത്യ നിരക്കുകള്‍ വെബ്‌സൈറ്റില്‍; ഇന്ത്യക്കാര്‍ മുഖം തിരിക്കുമെന്നറിഞ്ഞതോടെ യൂടേണ്‍ അടിച്ച് സ്പേസ് എക്‌സ്?