യൂട്യൂബില്‍ നിന്നും പണമുണ്ടാക്കാന്‍ പുതിയ നിബന്ധനകള്‍

By Web DeskFirst Published Apr 8, 2017, 10:25 AM IST
Highlights

ന്യൂയോര്‍ക്ക്:  യൂട്യൂബില്‍ നിന്നും പണമുണ്ടാക്കാനുള്ള വഴികള്‍ കൂടുതല്‍ കടുപ്പമുള്ളതാകുന്നു. ഇനി മുതല്‍ 10,000ത്തില്‍ ഏറെ കാഴ്ചക്കാര്‍ ഉള്ള യൂട്യൂബ് വീഡിയോകളിലോ ചാനലുകളിലോ മാത്രം പരസ്യം നല്‍കിയാല്‍ മതി എന്നാണ് യൂട്യൂബിന്‍റെ തീരുമാനം എന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ 10,000 മാര്‍ക്ക് കടന്നാലും വീഡിയോയയുടെ ഉള്ളടക്കം പരിശോധിച്ച് മാത്രമേ പരസ്യം നല്‍കൂ എന്നും യൂട്യൂബ് വ്യക്തമാക്കുന്നുണ്ട്.

അടുത്തിടെ യൂട്യൂബി വലിയ തിരിച്ചടിയാണ് പരസ്യധാതക്കളില്‍ നിന്നും ഉണ്ടായത് ഇതിനെ മറികടക്കാനാണ് പുതിയ നീക്കം എന്ന് അറിയുന്നത്. യൂട്യൂബില്‍ പരസ്യം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ചില വന്‍കിട കമ്പനികളുടെ തീരുമാനമുണ്ടായിരുന്നു. ഭീകരവാദത്തിന്‍റെയും അശ്ലീല ദൃശ്യങ്ങളിലുമാണ് തങ്ങളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് എന്ന് ആരോപിച്ചാണ് ഈ നീക്കം.യൂട്യൂബിന്‍റെ മൊത്തം വരുമാനത്തിന്‍റെ 7.5 ശതമാനവും നല്‍കുന്നത് ഈ വലിയ കമ്പനികളുടെ പരസ്യത്തില്‍ നിന്നാണ്. 

ഇത് ഏകദേശം 10.2 ബില്യണ്‍ യുഎസ് ഡോളറോളം വരും. അമേരിക്കന്‍ പരസ്യ ദാതാക്കളില്‍ പ്രധാനപ്പെട്ട അഞ്ച് ബ്രാന്‍ഡുകളാണ് പരസ്യം ബഹിഷ്‌കരിച്ചിരിക്കുന്നത്.  യൂട്യൂബിലെ ഈ ബഹിഷ്‌കരണം മറ്റ് സാമൂഹിക മാധ്യമങ്ങളിലേക്കും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്‍റെ വെളിച്ചത്തില്‍ കൂടിയാണ് യൂട്യൂബിന്‍റെ പുതിയ തീരുമാനം എന്ന് അറിയുന്നു.

click me!