ഗൂഗിള്‍ പ്ലസിനെ തകര്‍ത്തത് ഫേസ്ബുക്കോ?

By Web DeskFirst Published Jun 7, 2016, 11:33 AM IST
Highlights

സിലിക്കണ്‍വാലി: ഗൂഗിളിന്‍റെ സോഷ്യല്‍ മീഡിയ ആയ ഗൂഗിള്‍ പ്ലസിനെ തകര്‍ക്കാന്‍ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആഹ്വാനം നല്‍കിയതായി വെളിപ്പെടുത്തല്‍. മുന്‍ ഫേസ്ബുക്ക് ജീവനക്കാരനായ ആന്‍റോണിയ ഗ്രാഷ്യ എഴുതിയ പുസ്തകമാണ് ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തുന്നത്. 2011 ല്‍ ഗൂഗിള്‍ പ്ലസ് തുടങ്ങിയപ്പോള്‍ ഇത് തങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു എന്നാണ് കെയോസ് മങ്കിസ്: ഓഫ് സീന്‍ ഫോര്‍ച്യൂണ്‍ ആന്‍റെ റാന്‍റം ഫെയ്ലീയര്‍ ഇന്‍ സിലിക്കണ്‍ വാലി എന്ന പുസ്തകം പറയുന്നത്.

ഗൂഗിളിന്‍റെ ഗൂഗിള്‍ പ്ലസ് പുറത്തിറക്കല്‍ ശരിക്കും ഫേസ്ബുക്കിനുള്ളില്‍ ഒരു ബോംബ് ഇട്ട അവസ്ഥയാണ് ഉണ്ടാക്കിയത്. 1962 ല്‍ ക്യൂബയില്‍ അമേരിക്കയ്ക്കെതിരെ സോവിയറ്റ് യൂണിയന്‍ മിസൈല്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയതിനോടാണ് ഗൂഗിള്‍ പ്ലസ് നിര്‍മ്മാണത്തെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വിശേഷിപ്പിച്ചത്.

ഇതോടൊപ്പം ഫേസ്ബുക്കിനെ ഗൂഗിള്‍ ഏതു രീതിയിലാണ് കണ്ടത് എന്നും മുന്‍ ഫേസ്ബുക്ക് ജീവനക്കാരന്‍ എഴുതുന്നു. ആദ്യം ഗൂഗിള്‍ ഒരു പ്രധാന്യവും ഫേസ്ബുക്കിന് നല്‍കിയിരുന്നില്ല. ഗൂഗിള്‍ സെര്‍ച്ച് എന്‍ഞ്ചിന്‍ ബിസിനസില്‍ പുലര്‍ത്തിയ മേല്‍കോയ്മയാണ് അവരെ അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഗൂഗിള്‍ ജീവനക്കാരില്‍ ഒരു വിഭാഗം ഫേസ്ബുക്കിലേക്ക് കൂടുമാറിയതോടെയാണ് അവര്‍ ഫേസ്ബുക്കിനെ ഗൗരവമായി കണ്ടത്.

ഗൂഗിള്‍ ജീവനക്കാരന്‍ ഫേസ്ബുക്കില്‍ നിന്നും ജോലി വാഗ്ദാനം കിട്ടി പോകുന്നത് തടയാന്‍ പ്രത്യേക പദ്ധതി തന്നെ ഗൂഗിളിന് ആവിഷ്കരിക്കേണ്ടി വന്നുവെന്ന് പുസ്തകം പറയുന്നു. ഗൂഗിള്‍ പ്ലസ് ശരിക്കും ആദ്യഘട്ടത്തില്‍ ഓപ്ഷന്‍റെയും മറ്റ് കാര്യങ്ങളിലും ഫേസ്ബുക്കിനെക്കാള്‍ എത്രയോ വലുതാണെന്നാണ് പുസ്തകം പറയുന്നത്. 

എന്നാല്‍ ഗൂഗിള്‍ പ്ലസിന് എതിരെ ലോക്ക് ഡൗണ്‍ എന്ന പേരില്‍ കമ്പനിയില്‍ അടിയന്തരാവസ്ഥ തന്നെ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചതായി പുസ്തകം പറയുന്നു. അതായത് കമ്പനിക്ക് എതിരെ എന്തെങ്കിലും ഭീഷണി വരുമ്പോള്‍ കമ്പനിയുടെ അനുവാദം ഇല്ലാതെ ഒരു തൊഴിലാളിക്കും കമ്പനിക്ക് പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയാണ് ഇത്, ഒപ്പം പണിയും എടുക്കണം. 

ഈ സമയത്ത് സുക്കര്‍ബര്‍ഗ് ഒരു ലോക്ക്ഔട്ട് പ്രസംഗം നടത്തിയെന്നും ആന്‍റോണിയ ഗ്രാഷ്യ പറയുന്നു. അതില്‍  ‘Carthage must be destroyed’ എന്ന പ്രയോഗമാണ് സുക്കര്‍ബര്‍ഗ് നടത്തിയത്. പഴയ റോമാ സാമ്രാജ്യം ഏറ്റവും കൂടുതല്‍ പേടിച്ച ഒരു ശത്രുരാജ്യമായിരുന്നു  ‘Carthage.  Carthage എന്ന് സുക്കര്‍ വിശേഷിപ്പിച്ചത് ഗൂഗിള്‍ പ്ലസിനെയാണ് എന്നാണ് ആന്‍റോണിയ ഗ്രാഷ്യ പറയുന്നു. അതേ സമയം സുക്കര്‍ബര്‍ഗിന്‍റെ ഗൂഗിള്‍ പ്ലസിനെതിരായ പദ്ധതികള്‍ പിന്നീട് വിജയം കണ്ടു എന്നാണ് പുസ്തകം  പറയുന്നു.

click me!