
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ ചലച്ചിത്ര മേഖലയാകെ സ്തംഭിച്ചു നില്‍ക്കവെ രണ്ട് സിനിമകള്‍ ഒരുക്കി, ഒടിടി പ്ലാറ്റ്ഫോം വഴി അവ റിലീസും ചെയ്‍ത സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അഡള്‍ട്ട് മൂവി സ്റ്റാര്‍ മിയ മള്‍കോവ പ്രധാന വേഷത്തിലെത്തിയ 'ക്ലൈമാക്സ്' സാമ്പത്തികലാഭം സൃഷ്ടിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം. പിന്നാലെ 'നേക്കഡ്' എന്ന സിനിമയും എത്തി. ശ്രേയസ് ഇടി എന്ന ഒടിടി പ്ലാറ്റ്ഫോം വഴിയായിരുന്നു ഈ പ്രദര്‍ശനങ്ങള്‍. ഈ ചിത്രങ്ങള്‍ക്കു ശേഷം ഇപ്പോഴിതാ തനിക്ക് പ്രിയപ്പെട്ട ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ഒരു സിനിമയുമായി എത്തുകയാണ് ബോളിവുഡ്, തെലുങ്ക് സിനിമകളില്‍ തന്‍റേതു മാത്രമായ വഴിയേ നടക്കുന്ന സംവിധായകന്‍.
മകരന്ത് ദേശ്‍പാണ്ഡെയും മിഥുന്‍ ചക്രവര്‍ത്തിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ തെലുങ്കിലാണ്. 12 ഒ ക്ലോക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. മാനവ് കൗള്‍, ദിലീപ് താഹില്‍, അലി അസ്‍ഗര്‍, ആഷിഷ് വിദ്യാര്‍ഥി, കൃഷ്ണ ഗൗതം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാണിയാണ് സംഗീതം. അമോല്‍ റാത്തോഡ് ആണ് ഛായാഗ്രഹണം. ദയ്യം (തെലുങ്ക്), ഭൂത്, രാത് (രണ്ടും ബോളിവുഡില്‍)തുടങ്ങിയവ രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തിലെത്തി പ്രേക്ഷകപ്രീതി നേടിയ ഹൊറര്‍ ചിത്രങ്ങളാണ്.