
തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സെന്ന ഹെഗ്ഡെ (Senna Hegde). സെന്നയുടെ പുതിയ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ (1744 White Alto). ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. മമ്മൂട്ടിയും മോഹന്‍ലാലുമാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ കൗതുകം പകരുന്ന ഒന്നാണ്.
ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായിക. കോമഡി ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്നു. കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. സെന്ന ഹെഗ്‍ഡെ, അര്‍ജുന്‍ ബി എന്നിവര്‍ക്കൊപ്പം തിരക്കഥാരചനയിലും ശ്രീരാജിന് പങ്കാളിത്തമുണ്ട്. എഡിറ്റിംഗ് ഹരിലാല്‍ കെ രാജീവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്സണ്‍ ജോര്‍ജ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, ഉല്ലാസ് ഹൈദൂര്‍, വസ്ത്രാലങ്കാരം മെല്‍വിന്‍ ജോയ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ് രോഹിത്ത് കൃഷ്‍ണന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റേഴ്സ് പവി ശങ്കര്‍ (സര്‍ക്കാസനം).
'ഭീഷ്‍മ'യ്ക്കു പിന്നാലെ തെലുങ്കിലും ഹിറ്റിന് മമ്മൂട്ടി; 'ഏജന്‍റ്' റിലീസ് തീയതി
'തിങ്കളാഴ്ച നിശ്ചയ'ത്തിനു ശേഷം മറ്റൊരു ചിത്രം കൂടി സെന്ന ഹെഗ്‍ഡെ പ്രഖ്യാപിച്ചിരുന്നു. പദ്‍മിനി എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആണ് നായിക. 'കുഞ്ഞിരാമായണ'ത്തിന് രചന നിര്‍വ്വഹിച്ച ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam