
ആഷിക് അബു, വേണു, ജയ് കെ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന 'ആണും പെണ്ണും' എന്ന ആന്തോളജി ചിത്രത്തിന്‍റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. മാർച്ച് 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മൂന്ന് കഥകളെ ആസ്‍പദമാക്കിയുള്ള മൂന്ന് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്നതാണ് ആണും പെണ്ണും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിലെത്തുന്ന ആന്തോളജി ചിത്രമാണ് ഇത്.
ഉണ്ണി ആറിന്‍റെ രചനയിലാണ് ആഷിക് അബു ചിത്രം ഒരുക്കുന്നത്. ചെറുക്കനും പെണ്ണും എന്നാണ് ചിത്രത്തിന്‍റെ പേര്. റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ബേസില്‍ ജോസഫ്, ബെന്നി പി നായരമ്പലം തുടങ്ങിയവരാണ് ഈ ഭാഗത്തില്‍ അഭിനയിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ്. എഡിറ്റിംഗ് സൈജു ശ്രീധരന്‍.
ഉറൂബിന്‍റെ 'രാച്ചിയമ്മ'യെ ആധാരമാക്കിയാണ് വേണു സംവിധാനം ചെയ്യുന്ന ഭാഗം. തിരക്കഥയൊരുക്കിയിരിക്കുന്നതും ഛായാഗ്രഹണവും വേണു തന്നെ. എഡിറ്റിംഗ് ബീന പോള്‍. പാര്‍വ്വതിയും ആസിഫ് അലിയുമാണ് അഭിനേതാക്കള്‍. 'എസ്ര' സംവിധായകന്‍ ജയ് കെ ആണ് ആന്തോളജിയിലെ മൂന്നാമത്തെ ഭാഗം ഒരുക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് ഇതിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജോജു ജോര്‍ജും സംയുക്ത മേനോനും ഇന്ദ്രജിത്തുമാണ് അഭിനേതാക്കള്‍. ഛായാഗ്രഹണം സുരേഷ് രാജന്‍. എഡിറ്റിംഗ് ഭവന്‍ ശ്രീകുമാര്‍. പി കെ പ്രൈം പ്രൊഡക്ഷന്‍റെ ബാനറില്‍ സി കെ പദ്‍മകുമാറും എം ദിലീപ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പിആർഒ ആതിര ദിൽജിത്ത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam