
നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളിയുടെ ടീസര്‍ പുറത്തെത്തി. വിവാഹശേഷം യുവദമ്പതികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പശ്ചാത്തലമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മൂന്ന് ഷെഡ്യൂളുകളായി നാൽപ്പത്തിയഞ്ചിൽ പരം ദിവസങ്ങളുടെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. തൃശൂർ ജില്ലയിലെയും ഇടുക്കിയിലെയും വിവിധ സ്ഥലങ്ങളിലായാണ് ചിത്രീകരണം നടന്നത്. നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറാണ് ആഭ്യന്തര കുറ്റവാളിയുടേത്.
പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറ്റു പ്രധാന കഥാപാത്രങ്ങളെ ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.
ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റിംഗ് സോബിൻ സോമൻ, മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് സ്കോർ ബിജിബാൽ, ക്രിസ്റ്റി ജോബി, ആർട്ട് ഡയറക്ടർ സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ ടെസ്സ് ബിജോയ്, പ്രൊജക്റ്റ് ഡിസൈനർ നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, ലിറിക്സ് മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രേംനാഥ്, സൗണ്ട് ഡിസൈൻ ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ മാമി ജോ, പിആർഒ പ്രതീഷ് ശേഖർ.
അതേസമയം ആസിഫ് അലിയെ സംബന്ധിച്ച് ആഭ്യന്ത കുറ്റവാളി ഹാട്രിക് ഹിറ്റിനുള്ള സാധ്യതയാണ്. വന്‍ വിജയം നേടിയ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നിവയായിരുന്നു ആസിഫ് അലിയുടെ കഴിഞ്ഞ രണ്ട് ചിത്രങ്ങള്‍. ഏപ്രില്‍ 3 ന് ആഭ്യന്തര കുറ്റവാളി തിയറ്ററുകളില്‍ എത്തും.
ALSO READ : പ്രധാന കഥാപാത്രങ്ങളായി പുതുമുഖങ്ങള്‍; 'കരിമ്പടം' വരുന്നു