Madhuram Trailer 2 : മനസ്സിൽ തൊടുന്ന പ്രണയകഥയുമായി 'മധുരം'; സെക്കന്റ് ട്രെയിലർ പുറത്തിറങ്ങി

Web Desk   | Asianet News
Published : Dec 22, 2021, 06:14 PM ISTUpdated : Dec 23, 2021, 11:40 AM IST
Madhuram Trailer 2 : മനസ്സിൽ തൊടുന്ന പ്രണയകഥയുമായി 'മധുരം'; സെക്കന്റ് ട്രെയിലർ പുറത്തിറങ്ങി

Synopsis

പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്.

സിനിമാസ്വാദകർ ഏറെ കാത്തിരിക്കുന്ന ജോജു ജോർജ്(Joju George) ചിത്രമാണ് 'മധുരം'(Madhuram). അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കൻഡ് ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജോജുവിന് പുറമെ അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

മനസ്സിൽ പ്രണയം കാത്തു സൂക്ഷിക്കുന്നവർക്ക് വേണ്ടി അഹമ്മദ് കബീറിന്റെയും അണിയറ പ്രവർത്തകരുടെയും ക്രിസ്മസ് സമ്മാനം കൂടിയായിരിക്കും 'മധുരം'. ചിത്രം സോണി ലീവ് ലൂടെ ഡിസംബർ 24 ന് റിലീസ് ചെയ്യും. ജോസഫ്, പൊറിഞ്ചു മറിയം ജോസ്,ചോല എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ  വടക്കനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.  

പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്  ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ്. ആഷിക് ഐമർ, ഫാഹിം സഫർ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കൊ പ്രൊഡ്യൂസേഴ്സ് ബാദുഷ, സുരാജ്.

എഡിറ്റിംങ് മഹേഷ്‌ ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്