സിദ്ദിഖ് ചിത്രം ‘ക്രൈം 302’ന്റെ ട്രെയിലർ റിലീസ് ചെയ്തു

Published : Oct 17, 2026, 05:02 PM IST
Crime 302

Synopsis

നടൻ സിദ്ദിഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ക്രൈം 302 എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പോലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഒരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.

നടൻ സിദ്ദിഖ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ക്രൈം 302’ എന്ന സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യവിം ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരവും ഉണ്ടാവുമെന്ന് കാണിക്കുന്ന തരത്തിലാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 23ന് തിയറ്ററുകളിൽ എത്തും.

നിഷാ ആന്റ് സാറാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാൽ, റാഫിയ സജീർഎന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പൊലീസ് ക്രൈം ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായാണ് ക്രൈം 302 ഒരുക്കിയിരിക്കുന്നത്. നടൻ സിദ്ദിഖിന് പുറമെ സാജു നവോദയ (പാഷാണം ഷാജി), ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, ജസീല പർവീൺ, നിധിക്കുട്ടി, ഷിഫാന, രാജൻ ഞ്ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്, വിശ്വ, സിയാദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം- ജഗദീഷ് വിശ്വം, കിരൺ, സാബു അപ്പുക്കുട്ടൻ; എഡിറ്റിംഗ്-അലൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിഥുൻ എസ്. അജയ്, കോ-ഡയറക്ടർ- വിഷ്ണു വെഞ്ഞാറമൂട്, ഷംനാദ് അല്ലു; അസോസിയേറ്റ് ഡയറക്ടർ- പ്രിൻസ് അതി, ഗൗതം; അസിസ്റ്റന്റ് ഡയറക്ടർ- വൈശാഖ്, ശ്രീഹരി, നന്ദ; സംഗീതം- റോയ് അതിമൂടൻ, വിശ്വ മ്യൂസിക്; ഗാനരചന- സജീർ സൈനുദ്ദീൻ, റിയാസ് വട്ടിയൂർക്കാവ്; ഗായകർ- ആയിഷ സജീർ, റോയ് അതിമൂടൻ, വിശ്വ മ്യൂസിക് ഗാനങ്ങളുടെ സംഗീതസംവിധാനം, മിക്സിംഗ്- വിനീത് എസ്തപ്പാൻ (മാട്രിക്സ് സ്റ്റുഡിയോസ്), പശ്ചാത്തലസംഗീതം- സുരേഷ് കാർത്തിക്, ഓഡിയോഗ്രഫി- ശങ്കർ ദാസ് വി.സി., ശബ്ദരൂപകൽപ്പന- ഷൈൻ ബി. ജോൺ, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ തിരുവല്ലം, വസ്ത്രാലങ്കാരം- മനു മലയൻകീഴ്, ശ്രീജിത്ത് കുമാരപുരം, മേക്കപ്പ്- രാജേഷ് ചിതറ, കല- സഞ്ജു, മഹേഷ്, വിതരണം- നമോ പിക്ചേഴ്സ്, പി.ആർ.ഒ.- എ.എസ്. ദിനേശ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; റിലീസ് നവംബർ 20ന്
രചനയും സംവിധാനവും അജിത് പൂജപ്പുര; 'സിദ്ധു' ട്രെയ്‍ലര്‍ എത്തി