ഫുൾ ഫൺ പാക്കേജിൽ 'അഡിയോസ് അമിഗോ'; ട്രെയിലർ പുറത്തിറങ്ങി

Published : Jul 22, 2024, 08:42 PM IST
ഫുൾ ഫൺ പാക്കേജിൽ 'അഡിയോസ് അമിഗോ'; ട്രെയിലർ പുറത്തിറങ്ങി

Synopsis

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 2 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. 

കൊച്ചി: മലയാളത്തിന് ഒരു പുതിയ ഹിറ്റ് കോംബോ ആവാൻ ഉറപ്പിച്ച് ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ടീം. അതിന് ആക്കം കൂട്ടാൻ ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന 'അഡിയോസ് അമിഗോ' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഫുൾ ഫൺ പാക്കേജിൽ എന്റെർറ്റൈനെർ ആയി എത്തുന്ന പടം പ്രേക്ഷകരെ തിയറ്ററിൽ പിടിച്ചിരുത്തുമെന്ന് ട്രെയിലർ സൂചിപ്പിച്ചു കഴിഞ്ഞു. 

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 2 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന നഹാസ് നാസർ ആണ് 'അഡിയോസ് അമിഗോ' സംവിധാനം ചെയ്യുന്നത്. നഹാസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്‍റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് 'അഡിയോസ് അമിഗോ'. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ആദ്യ ഗാനം എന്നിവ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദർ ആണ് ചിത്രത്തിന് സംഗീതം നിർവ്വഹിക്കുന്നത്. ക്യാമറ ജിംഷി ഖാലിദും.

എഡിറ്റിംഗ് നിഷാദ് യൂസഫ്, ആർട്ട്‌ ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ ഡാൻ, രഞ്ജിത്ത് രവി, സ്റ്റിൽ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫർ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനർ മഷർ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്സ് ഡിജിബ്രിക്സ്, പബ്ലിസിറ്റി ഡിസൈൻ ഓൾഡ്മങ്ക്സ്, വിതരണം സെൻട്രൽ പിക്ചർസ് റിലീസ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടെയ്ന്‍‍മെന്‍റ്.

ഡബ്സി - ഗോപി സുന്ദർ കോമ്പോ 'മണ്ണേ നമ്പി'; അഡിയോസ് അമിഗോയിലെ ആദ്യ ഗാനം

ആസിഫ് അലി- സുരാജ് ചിത്രം, പണികൾ നേരത്തെ കഴിഞ്ഞു; 'അഡിയോസ് അമിഗോ' 12 ദിവസം മുന്‍പെത്തും
 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ