
ഐശ്വര്യ ലക്ഷ്‍മി (Aishwarya Lakshmi) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. ടൊവിനോ തോമസ്, പൃഥ്വിരാജ് സുകുമാരന്‍, ദുല്‍ഖര്‍ സല്‍മാന്‍, ഉൾപ്പടെയുള്ള താരങ്ങൾ ട്രെയിലർ പങ്കുവച്ചു. ചിത്രം ഫെബ്രുവരി 11ന് തിയേറ്ററുകളില്‍ എത്തും.
പ്രൈവറ്റ് സ്‌കൂളില്‍ ജോലി ചെയ്യുന്ന കഥാപാത്രമായാണ് ഐശ്വര്യ ചിത്രത്തിൽ എത്തുന്നത്. നിരന്തരമായി വിവാഹാലോചനകള്‍ വരുകയും പല കാരണങ്ങളാല്‍ അവ മുടങ്ങിപോവുകയും ചെയ്യുന്നു. ഒടുവിൽ വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങിയ എശ്വര്യയെയും ട്രെയിലറിൽ കാണാനാകും. അഖില്‍ അനില്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ചിത്രമാണ് അര്‍ച്ചന 31 നോട്ട് ഔട്ട്.
അഖിലിനൊപ്പം അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്‍റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഛായാഗ്രഹണം ജോയല്‍ ജോജി. ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സബീര്‍ മലവെട്ടത്ത്, എഡിറ്റിംഗ് മുഹ്‌സിന്‍ പി എം, സംഗീതം രജത്ത് പ്രകാശ്, മാത്തന്‍, കലാസംവിധാനം രാജേഷ് പി വേലായുധന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍ സമന്ത്യക് പ്രദീപ്, സൗണ്ട് വിഷ്‍ണു പി സി, അരുണ്‍ എസ് മണി, പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്താ പ്രചരണം എഎസ് ദിനേശ്. ഐക്കണ്‍ സിനിമ റിലീസ് തിയറ്ററുകളില്‍ എത്തിക്കും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam