
ബിഗ് ബോസ് മലയാളം സീസൺ 7 ഗ്രാൻഡ് ഫിനാലെയിലേക്ക് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ബിബി വീട്ടിൽ സംഘർഷാവസ്ഥയ്ക്ക് അയവുവരുന്നില്ല. ഗ്രാൻഡ് ഫിനാലെയിലേക്കുള്ള ടോപ് ഫൈവ് മത്സരാത്ഥികൾ ആരൊക്കെയായിരിക്കും എന്ന ആകാംക്ഷ നിലനിൽക്കുമ്പോഴും വലിയ രീതിയിലുള്ള വാക്കുതർക്കങ്ങളാണ് വീട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഫിനാലെ വീക്കിൽ എവിക്ട് ആയിപ്പോയ മുൻ മത്സരാർത്ഥികൾ തിരിച്ചെത്തുന്നത് പതിവുള്ള കാര്യവുമാണ്. അതുകൊണ്ട് തന്നെ അവസാനത്തെ ആഴ്ചകളിൽ പൊതുവെ വളരെ ശാന്തമായ അന്തരീക്ഷമാണ് മുൻ സീസണുകളിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ എല്ലാ പ്രശ്നങ്ങളും ബിഗ് ബോസ് വീട്ടിൽവച്ചു തന്നെ തീർക്കണം എന്ന തീരുമാനവുമായാണ് ആർജെ ബിൻസി അടക്കമുള്ള മുൻ മത്സരാത്ഥികൾ എത്തിയിരുന്നത്.
ഇതിന്റെ തുടർച്ചയെന്നോണം വളരെ വൈകാരികമായി സംസാരിക്കുന്ന അക്ബറിനെയാണ് ഇന്നലത്തെ എപ്പിസോഡിൽ കാണാൻ കഴിഞ്ഞത്. അനുമോൾ തന്നെയാണ് ഇത്തവണയും ചർച്ചാവിഷയം. ബിബിഗ്ഗ് ബോസ്സിൽ നിന്നും ഇറങ്ങുന്നതിനുമുൻപ് അനുമോളുടെ യഥാർത്ഥ മുഖം താൻ വെളിപ്പെടുത്തുമെന്നാണ് അക്ബർ പറയുന്നത്. അനുമോളുടെ പിആർ തന്റെ കുടുംബത്തെ മോശമായ രീതിയിൽ സോഷ്യൽ മീഡിയയിൽ അക്രമിക്കുന്നുവെന്നാണ് അക്ബർ ആരോപിക്കുന്നത്. പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടുകൾ വരെ അനുമോൾ പിആർ ഉപയോഗിച്ച് വിലക്ക് വാങ്ങുന്നുവെന്നും അക്ബർ ആരോപിക്കുന്നു. സരികയോടും ആദിലയോടുമായിരുന്നു അക്ബർ പ്രധാനമായും സംസാരിച്ചിരുന്നത്.
"ആര്യൻ വന്ന് പറഞ്ഞതാ അനുമോളോട് സംസാരിക്കാൻ പേടിയാണെന്ന്. അവന്റെ അമ്മയുടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഇവൾ ഏൽപ്പിച്ച പിആർ ടീം കമന്റ് ഇട്ടുകൊണ്ടിരിക്കുകയാണെന്ന്. തന്റെ അമ്മയെ നാട്ടുകാർ അങ്ങനെ വിളിക്കുന്നത് കേൾക്കാൻ അവന് താലപര്യമില്ലെന്നാണ് പറയുന്നത്. അവളുടെ റിയൽ ഫേസ് തുറന്നുകാണിക്കുന്നതിന്റെ അങ്ങേയറ്റം ഞാൻ തുറന്നുകാണിച്ചിട്ടുണ്ട് ഇനിയുള്ളത് കൂടി തുറന്നുകാണിച്ചിട്ടേ പോവുള്ളൂ. കപ്പ്, കോപ്പ് പോട്ടെ പുല്ല്..നമുക്ക് ഒരു തേങ്ങയുമില്ല. തുടക്കം മുതൽ അവൾക്കെതിരെസംസാരിച്ചിരുന്ന ആളാണ് ഞാൻ. ഈ നിമിഷം വരെ എന്തെങ്കിലും മാറ്റമുണ്ടോ?" അക്ബർ പറയുന്നു
"മറ്റുള്ളവരുടെ കുടുംബം ഇല്ലാതെയാക്കുന്നതാണോ അവളുടെ ഗെയിം സ്ട്രാറ്റജി? 50 ലക്ഷത്തിന് വേണ്ടി അവൾക്കെതിരെ സംസാരിക്കുന്ന 25 പേരുടെ കുടുംബം ഇല്ലാതെയാക്കുന്നതാണോ അവളുടെ സ്ട്രാറ്റജി? പിആറും വെച്ച് എന്ത് തെണ്ടിത്തരവും വിളിച്ചുപറയാൻ എന്നുള്ളതാണോ അവളുടെ തന്ത്രം? എന്റെ പെണ്ണിനെയൊക്കെ അറ്റാക്ക് ചെയ്തോണ്ടിരിക്കുകയാ. ഞാൻ ഇത്രയും ദിവസം ജെനുവിൻആയാണ് നിന്നത്. ഫേക്ക് കളിച്ചും, ക്യാരക്ടർ അസാസിനേഷൻ ചെയ്തും... അവളുടെ കയ്യിൽ കാശുണ്ടെന്ന് കരുതി നമ്മളെ കരിവാരി തേക്കുകയാണോ? പല സ്റ്റേറ്റുകളിലും പോയി അവൾ വോട്ട് മടിക്കുകയാണ്. നമ്മളെ ആക്രമിക്കുന്നത് ഓക്കെ. നമ്മുടെ കുടുംബത്തെ ആക്രമിക്കുന്നത് എന്തിനാണ്?" വൈകാരികമായി അക്ബർ ആദിലയോടും, സരികയോടും പറയുന്നു. എന്നാൽ സമാധാനമായി ഇരിക്കാനാണ് സരിക അക്ബറിനോട് പറയുന്നത്. ഇത്തരത്തിലുള്ള വൾഗർ മെസേജ് ജനങ്ങളിലേക്ക് എത്തിക്കാനായി നമ്മളെ അനുമോൾ യൂസ് ചെയ്യുവായിരുന്നു എന്നാണ് ആദില ഇതിനിടെ പറയുന്നത്.
ഇവിടെ നിൽക്കുന്ന 26 പേരും അവളുടെ യഥാർത്ഥ മുഖം അറിയണമെന്നും ആദില ഇടക്ക് പറയുന്നുണ്ട്. എന്തായാലും ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ എങ്ങനെയാണ് ഇനി പ്രേക്ഷക വിധി എന്നാണ് കണ്ടറിയേണ്ടത്.