ദിവ്യ പിള്ള കേന്ദ്ര കഥാപാത്രമാവുന്ന ത്രില്ലര്‍; 'അന്ധകാരാ' ടീസര്‍

Published : Jan 30, 2024, 10:05 AM IST
ദിവ്യ പിള്ള കേന്ദ്ര കഥാപാത്രമാവുന്ന ത്രില്ലര്‍; 'അന്ധകാരാ' ടീസര്‍

Synopsis

 ചന്തുനാഥ്‌, ധീരജ് ഡെന്നി, വിനോദ് സാഗർ തുടങ്ങിയവരും

പ്രിയം, ഗോഡ്സ് ഓൺ കൺട്രി, ഹയ തുടങ്ങിയ സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന അന്ധകാരാ എന്ന പുതിയ ചിത്രത്തിന്‍റെ ടീസർ  പുറത്തിറങ്ങി. ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിന് എത്തും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ത്രില്ലർ ചിത്രമാണ് അന്ധകാരാ. നടി ദിവ്യാ പിള്ള പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേരായ താരങ്ങളും അണിനിരക്കുന്നുണ്ട്. ചന്തുനാഥ്‌, ധീരജ് ഡെന്നി, വിനോദ് സാഗർ, ആൻ്റണി ഹെൻറി, മെറീന മൈക്കിള്‍, അജിഷ പ്രഭാകരൻ, സുധീർ കരമന, കെ ആർ ഭരത് തുടങ്ങിയവരാണ് മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. 

ഏസ് ഓഫ് ഹേര്‍ട്‍സ് സിനി പ്രൊഡക്ഷന്റെ ബാനറിൽ സജീർ ഗഫൂർ ആണ് അന്ധകാരാ നിർമ്മിക്കുന്നത്. എ എൽ അർജുൻ ശങ്കറും പ്രശാന്ത് നടേശനും ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രാഹകൻ മനോ വി നാരായണനാണ്. അനന്തു വിജയ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. അരുൺ മുരളീധരനാണ് സംഗീത സംവിധാനം. പ്രൊജക്റ്റ്‌ ഡിസൈ‍നർ സണ്ണി തഴുത്തല, ആർട്ട് അർക്കൻ എസ് കർമ്മ, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ സദാനന്ദൻ, സ്റ്റിൽസ് ഫസൽ ഉൾ ഹക്ക്, മാർക്കറ്റിംഗ് എന്റർടൈൻമെന്റ് കോർണർ, മീഡിയ കൺസൽട്ടന്‍റ് ജിനു അനിൽകുമാർ, ഡിസൈൻസ് യെല്ലോ ടൂത്ത്.

ALSO READ : 'എല്‍എല്‍ബി'യില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാം? സംവിധായകന് പറയാനുള്ളത്

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ