ഭയപ്പെടുത്താന്‍ 'അരൂപി'; നവാഗതര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്‍റെ ടീസര്‍ എത്തി

Published : Jan 16, 2026, 10:45 PM IST
aroopi malayalam movie teaser out

Synopsis

അഭിലാഷ് വാര്യര്‍ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രമായ അരൂപിയുടെ ടീസര്‍ പുറത്തിറങ്ങി

പുണർതം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ്‌ രാജ് നിർമിച്ച് ഒരുകൂട്ടം നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാര്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അരൂപി എന്ന ചിത്രത്തിൻ്റെ ടീസര്‍ പുറത്തെത്തി. പൃഥ്വിരാജ് ആണ് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, സാക്ഷി ബദാല, ജോയ് മാത്യു, സിന്ധു വർമ്മ, അഭിലാഷ് വാര്യർ, കിരൺ രാജ്, ആദിത്യ രാജ്, മാത്യു രാജു, കണ്ണൻ സാഗർ, എ കെ വിജുബാൽ, നെബു എബ്രഹാം, വിനയ്, ആന്‍റണി ഹെൻറി, വിഷ്ണു കാന്ത്, വൈഷ്ണവ്, ജോജോ ആൻറണി, സുജ റോസ്, ആൻ മരിയ, അഞ്ജന മോഹൻ, രേഷ്മ, സംഗീത തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അമൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബി. കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകരുന്നു. എഡിറ്റിംഗ്- വി. ടി. വിനീത്, ഓഡിയോഗ്രാഫി- എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, കലാസംവിധാനം- മഹേഷ് ശ്രീധർ, വസ്ത്രാലങ്കാരം-ഷാജി കൂനമാവ്, മേക്കപ്പ്- ജിജു കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രവീൺ ബി. മേനോൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രതീഷ് പാലോട്, ഫിനാൻസ് കൺട്രോളർ- അഭിഷേക്, നൃത്തസംവിധാനം- ടിബി ജോസഫ്, സ്റ്റിൽസ്- സതീഷ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ജാങ്കോ സ്പേസ്, സ്റ്റുഡിയോ- സപ്ത റെക്കോർഡ്, പോസ്റ്റർ- പാൻഡോട്ട്, പി ആർ ഒ- വിവേക് വിനയരാജ്, എ എസ് ദിനേശ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചെറിയ പണിയല്ല വരുന്നത്; സസ്പെൻസ് നിറച്ച് ബേബി ​ഗേൾ ട്രെയിലർ, വേറിട്ട പ്രകടനത്തിന് നിവിൻ പോളി
വാൾട്ടറിന്റെ പിള്ളേരെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ല; ആക്ഷൻ കാർണിവലുമായി 'ചത്താ പച്ച' ട്രെയിലർ