സ്ത്രീ ശരീര രാഷ്ട്രീയം പറഞ്ഞ് 'ബി32 മുതല്‍ 44വരെ': ടീസര്‍ ഇറങ്ങി

Published : Mar 22, 2023, 04:35 PM IST
 സ്ത്രീ ശരീര രാഷ്ട്രീയം പറഞ്ഞ് 'ബി32 മുതല്‍ 44വരെ': ടീസര്‍ ഇറങ്ങി

Synopsis

സ്ത്രീ ശരീരത്തിന്‍റെ രാഷ്ട്രീയം മുഖ്യധാര ശൈലിയില്‍ അവതരിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരം: കേരള സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേര്‍ന്ന് നിര്‍മ്മിച്ച് ശ്രുതി ശരണ്യം രചനയും സംവിധാനവും ചെയ്ത ബി32 മുതല്‍ 44വരെ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. നടി മഞ്ജു വാര്യരാണ് ടീസര്‍ പുറത്തുവിട്ടത്. മാധ്യമ, സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സ്ത്രീകൾ സമൂഹ മാധ്യമങ്ങളിൽ ടീസർ പങ്കുവെച്ചിട്ടുണ്ട്.

സ്ത്രീ ശരീരത്തിന്‍റെ രാഷ്ട്രീയം മുഖ്യധാര ശൈലിയില്‍ അവതരിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രമ്യാ നമ്പീശൻ, അനാർക്കലി മരിക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി, നവഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവര്‍ ചിത്രത്തിലെ പ്രധാനപ്പെട്ട ആറ് സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഹരീഷ് ഉത്തമൻ, രമ്യാ സുവി, സജിത മഠത്തിൽ, ജിബിൻ ഗോപിനാഥ്, നീന ചെറിയാൻ, സജിൻ ചെറുകയിൽ, സിദ്ധാർത്ഥ് വർമ്മ, അനന്ത് ജിജോ ആന്റണി എന്നവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുദീപ് എളമൺ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുദീപ് പാലനാടാണ്.

വിമർശനങ്ങളെ സൈഡാക്കി റോബിൻ; ശ്രീലങ്കയിലേക്ക് പറന്ന് ബി​ഗ് ബോസ് താരം

'അസുഖത്തിന്‍റെ ചെറിയ ലക്ഷണങ്ങള്‍ ആദ്യം ഞാന്‍ കാര്യമാക്കിയില്ല'; ബെല്‍സ് പാഴ്സിയെക്കുറിച്ച് മിഥുന്‍ രമേശ്

PREV
click me!

Recommended Stories

സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി
'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍