'ബേബി സാമി'നൊപ്പം മിഥുന്‍ രമേശ്; ഒടിടി റിലീസ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

Published : Dec 29, 2021, 06:21 PM IST
'ബേബി സാമി'നൊപ്പം മിഥുന്‍ രമേശ്; ഒടിടി റിലീസ് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍

Synopsis

ജനുവരി 1ന് സൈന പ്ലേയില്‍

മിഥുന്‍ രമേശ്, അഞ്ജലി നായര്‍ എന്നിവര്‍ക്കൊപ്പം ടൈറ്റില്‍ കഥാപാത്രമായി ഒരു കുട്ടിയും എത്തുന്ന 'ബേബി സാം' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ലോക്ക് തുറക്കാനാവാതെ ഫ്ലാറ്റിനുള്ളില്‍ അകപ്പെട്ടുപോകുന്ന മാതാപിതാക്കള്‍ തങ്ങളുടെ ചെറിയ മകനുവേണ്ടി നടത്തുന്ന അന്വേഷണമാണ് ത്രില്ലര്‍ മോഡിലുള്ള ചിത്രത്തിന്‍റെ പ്ലോട്ട്. ബീവന്‍ ബോസ് ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

നസീർ സംക്രാന്തി, സജീവ് കുമാർ, റിതു പി രാജൻ, ഷാജി ഏബ്രഹാം, ബിനു കെ ജോൺ, മായ, രേവതി ഷാരിയേക്കൽ, ആയുഷ് എന്നിവരും അഭിനയിച്ചിരിക്കുന്നു. വിംഗ്‍സ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് ആന്‍ഡ് സിനിമയുടെ ബാനറിൽ സനിൽ കുമാർ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിപിൻ ദാസ്. നിഖിൽ ജിനൻ, മഹാദേവൻ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ലാലു ലാസർ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി സംഗീതം പകരുന്നു. എഡിറ്റിംഗ് റാഷിൻ അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ, കലാസംവിധാനം ജസ്റ്റിൻ ആന്‍റണി, മേക്കപ്പ് നാഗിൽ അഞ്ചൽ, വസ്ത്രാലങ്കാരം അസീസ് പാലക്കാട്, സ്റ്റിൽസ് വിഷ്ണു ബാലചന്ദ്രൻ, ഡിസൈൻ യെല്ലോ ടൂത്ത്, വിഎഫ്എക്സ് നിതീഷ് ഗോപൻ, കളറിസ്റ്റ് സുജിത്ത് സദാശിവൻ, പിആർഒ എ എസ് ദിനേശ്. ഒടിടി പ്ലാറ്റ്‍ഫോം ആയ സൈന പ്ലേയിലൂടെ ജനുവരി 1നാണ് ചിത്രത്തിന്‍റെ റിലീസ്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്