
ഷെയിന്‍ നിഗത്തെ നായകനാക്കി ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്‍ത ബര്‍മുഡയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ ഒരു കേസുമായി പൊലീസിനെ സമീപിക്കുന്നതോടെയാണ് ചിത്രത്തിന്‍റെ പ്ലോട്ട് വികസിക്കുന്നതെന്ന് ട്രെയ്‍ലര്‍ പറയുന്നു. വിനയ് ഫോര്‍ട്ട് ആണ് പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ എത്തുന്നത്. രണ്ടേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ ട്രെയ്‍ലര്‍.
കൃഷ്ണദാസ് പങ്കിയുടേതാണ് ചിത്രത്തിന്‍റെ രചന. സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജൽ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍, കോട്ടയം നസീര്‍, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എൻ എം ബാദുഷ സിനിമാസ്, 24 ഫ്രെയിംസ് എന്നീ ബാനറുകളില്‍ സൂരജ് സി കെ, ബിജു സി ജെ, ബാദുഷ എന്‍ എം, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ALSO READ : അഡീഷണല്‍ ഷോകളുമായി കേരളമെങ്ങും 'തല്ലുമാല'; ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ്?
അഴകപ്പൻ ആണ് ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ കലാസംവിധാനം ദിലീപ് നാഥ് ആണ്. വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് രമേഷ് നാരായണ്‍ ആണ്. വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് കെ പാർത്ഥൻ, ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍ അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ നിധിന്‍ ഫ്രെഡി, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് പ്രേംലാൽ പട്ടാഴി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഓഗസ്റ്റ് 19ന് തിയറ്ററുകളില്‍ എത്തും.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam