
ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഭഭബ (ഭയം ഭക്തി ബഹുമാനം) എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ്. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ട്. മോഹന്‍ലാലിന്‍റെ സാന്നിധ്യം ചിത്രത്തിന്‍റെ ഹൈപ്പ് വര്‍ധിപ്പിക്കുന്ന ഘടകമാണ്. ട്രെയ്‍ലറിലും മോഹന്‍ലാലും ദിലീപും ഒരുമിച്ചുള്ള രംഗങ്ങള്‍ ഉണ്ട്.
വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബയുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൽ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്‍ഡി മാസ്റ്ററും കോമേഡിയൻ റെഡിന്‍ കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. മാസ് എന്റർടെയ്നർ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്നാണ് ലഭ്യമാകുന്ന വിവരം. കോ പ്രൊഡ്യൂസേര്‍സ് വി സി പ്രവീണ്‍, ബൈജു ഗോപാലൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി.
തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ റെഫറന്‍സും ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. ദിലീപിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നേരത്തെ പുറത്തെത്തിയ ഒരു പോസ്റ്ററില്‍ ഒരു ജീപ്പ് ഉണ്ടായിരുന്നു. ടിഎന്‍ 59- 100 എന്നായിരുന്നു അതിന്‍റെ നമ്പര്‍. ഇതേ നമ്പറില്‍ സമാന വാഹനം വിജയ് ഒരു ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ധരണിയുടെ സംവിധാനത്തില്‍ വിജയ് നായകനായി 2004 ല്‍ പുറത്തെത്തിയ ഗില്ലി എന്ന ചിത്രത്തിലാണ് ഈ നമ്പരുള്ള വാഹനം ഉള്ളത്. വിജയ്‍യുടെ പിറന്നാള്‍ ദിനത്തില്‍ ഈ വാഹനത്തിന്‍റേത് മാത്രമായ ഒരു പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.
അഡീഷണൽ തിരക്കഥയും സംഭാഷണവും- ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം - അർമോ, സംഗീതം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം- ഗോപി സുന്ദർ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം, കലാസംവിധാനം - നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആക്ഷൻ- കലൈ കിങ്സൺ, സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർമാർ- ധന്യ ബാലകൃഷ്ണൻ, വെങ്കിട്ട് സുനിൽ (ദിലീപ്), മേക്കപ്പ്- റോണെക്സ് സേവ്യർ, നൃത്തസംവിധാനം- സാൻഡി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സിംഗ്- അജിത് എ ജോർജ്, ട്രെയിലർ കട്ട്- എജി, വരികൾ - കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, ഫിനാൻസ് കൺട്രോളർ- ശ്രീജിത്ത് മണ്ണാർക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അനിൽ എബ്രഹാം, വി. എഫ്. എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്ഃ രമേഷ് സിപി, സ്റ്റിൽസ്- സെറീൻ ബാബു, പബ്ലിസിറ്റി ഡിസൈനുകൾ- യെല്ലോ ടൂത്ത്സ്, വിതരണ പങ്കാളി- ഡ്രീം ബിഗ് ഫിലിംസ്, ഓവർസീസ് വിതരണം- ഫാർസ് ഫിലിംസ്, സബ്ടൈറ്റിലുകൾ- ഫിൽ ഇൻ ദി ബ്ളാങ്ക്സ്, പ്രോജക്ട് മാനേജ്മെന്റ് പ്ലാറ്റ്ഫോം -ബിഹൈൻഡ് ദി സീൻ ആപ്പ്, പ്രമോഷൻസ്- ദി യൂനിയൻ, വിഷ്വൽ പ്രമോഷൻസ് - സ്‌നേക് പ്ലാന്റ് എൽഎൽപി, ആന്റി പൈറസി- ഒബ്സ്ക്യൂറ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.