തമിഴ് സിനിമയിലും അന്യഗ്രഹ ജീവി; ആര്യയുടെ 'ക്യാപ്റ്റന്‍' ട്രെയ്‍ലര്‍

Published : Aug 22, 2022, 04:57 PM IST
തമിഴ് സിനിമയിലും അന്യഗ്രഹ ജീവി; ആര്യയുടെ 'ക്യാപ്റ്റന്‍' ട്രെയ്‍ലര്‍

Synopsis

ക്യാപ്റ്റന്‍ വെട്രിസെല്‍വന്‍ ആയി ആര്യ

വിശാലിനൊപ്പം എത്തിയ എനിമിക്കു ശേഷം ആര്യയുടേതായി തിയറ്ററുകളിലെത്തുന്ന ചിത്രമാണ് ക്യാപ്റ്റന്‍. ടെഡ്ഡി എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ശക്തി സൌന്ദര്‍ രാജനും ആര്യയും ഒന്നിക്കുന്ന ചിത്രത്തിലെ നായകന്‍ ഒരു സൈനികോദ്യോഗസ്ഥന്‍ ആണ്. ക്യാപ്റ്റന്‍ വെട്രിസെല്‍വന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. സൈനിക സേവനത്തെ മറ്റെന്തിനേക്കാളും പ്രധാന്യത്തോടെ കാണുന്ന വെട്രിസെല്‍വനും ടീമിനും ഒരിക്കല്‍ വിചിത്രമായ ഒരു മിഷന്‍ ലഭിക്കുകയാണ്.

ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍, കഴിഞ്ഞ 50 വര്‍ഷമായി ജനങ്ങളോ പട്ടാളമോ ഇടപെട്ടിട്ടില്ലാത്ത ഒരു വനപ്രദേശത്താണ് ഈ മിഷന്‍. അന്യഗ്രഹജീവികള്‍ തമ്പടിച്ചിരിക്കുന്ന ഇടമാണ് ഇത്. അവരെ തുരത്തുകയാണ് വെട്രിയുടെ ലക്ഷ്യം. ഇന്ത്യന്‍ സിനിമയില്‍ തന്നെ അപൂര്‍വ്വമായ പ്ലോട്ടുമായാണ് ക്യാപ്റ്റന്‍റെ വരവ്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. കഥാപശ്ചാത്തലത്തിന്‍റെ പുതുമയാലും സംഘട്ടന രംഗങ്ങളാലും ശ്രദ്ധേയമാവും ചിത്രം എന്നാണ് ട്രെയ‍്‍ലര്‍ നല്‍കുന്ന സൂചന.

ALSO READ : എന്തുകൊണ്ട് 'ഒറ്റ്' കാണണം? കുഞ്ചാക്കോ ബോബന്‍ പറയുന്നു

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് യുവയാണ്. സംഗീതം ഡി ഇമ്മന്‍. എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷന്‍ ഡിസൈന്‍ എസ് എസ് മൂര്‍ത്തി, സംഘട്ടന സംവിധാനം ആര്‍ ശക്തി ശരവണന്‍, കെ ഗണേഷ്, വസ്ത്രാലങ്കാരം ദീപാളി നൂര്‍, പി ആര്‍ ഒ സുരേഷ് ചന്ദ്ര, രേഖ ഡി വണ്‍, സ്റ്റില്‍സ് എസ് മുരുഗദോസ്, വി എഫ് എക്സ് നെക്സ്റ്റ് ജെന്‍, വി എഫ് എക്സ് സൂപ്പര്‍വൈസര്‍ വി അരുണ്‍ രാജ്, ഡി ഐ ഐജീന്‍, കളറിസ്റ്റ് ശിവ ശങ്കര്‍ വി, ഓഡിയോഗ്രഫി തപസ് നായക്, സൌണ്ട് ഡിസൈന്‍ അരുണ്‍ സൂനു, പബ്ലിസിറ്റി ഡിസൈന്‍ ഗോപി പ്രസന്ന, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് ശിവകുമാര്‍.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

നി​ഗൂഢതകൾ നിറച്ച ഇൻവെസ്റ്റി​ഗേഷൻ ത്രില്ലർ; ആര്യയുടെ 'ക്രിസ്റ്റീന' ട്രെയിലർ
സസ്പെൻസ് നിറച്ച 'ബേബി ഗേൾ' ട്രെയിലർ; ഏറ്റെടുത്ത് പ്രേക്ഷകർ, കണ്ടത് രണ്ടുമില്യൺ ആൾക്കാർ