'അദ്ദേഹത്തെ നമ്മളിന്ന് മമ്മൂട്ടി എന്നുവിളിക്കുന്നു'; 'ചമയങ്ങളുടെ സുല്‍ത്താന്‍' ടീസര്‍

Published : Jul 23, 2020, 07:49 PM ISTUpdated : Jul 23, 2020, 07:53 PM IST
'അദ്ദേഹത്തെ നമ്മളിന്ന് മമ്മൂട്ടി എന്നുവിളിക്കുന്നു'; 'ചമയങ്ങളുടെ സുല്‍ത്താന്‍' ടീസര്‍

Synopsis

പബ്ലിസിറ്റി ഡിസൈനര്‍ ആയ സാനി യാസ് ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി ഒരുക്കുകയാണ്. 'ചമയങ്ങളുടെ സുല്‍ത്താന്‍' എന്നു പേരിട്ട ഡോക്യുമെന്‍ററിയുടെ ടീസര്‍ പുറത്തെത്തി. 

മമ്മൂട്ടിയെ വിവിധ ഭാവങ്ങളില്‍ സാങ്കല്‍പിക സിനിമാ പോസ്റ്ററുകളില്‍ ആവിഷ്‍കരിച്ചിട്ടുള്ളയാളാണ് സാനി യാസ്. ഫിദല്‍ കാസ്ട്രോയുടെയും പിണറായി വിജയന്‍റെയും ജോസഫ് സ്റ്റാലിന്‍റെയുമൊക്കെ രൂപപ്പകര്‍ച്ചയില്‍ സാനിയുടെ ഡിസൈനുകളിലൂടെ മമ്മൂട്ടിയെ നമ്മള്‍ കണ്ടിട്ടുണ്ട്. അവയൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുമുണ്ട്. പബ്ലിസിറ്റി ഡിസൈനര്‍ ആയ സാനി യാസ് ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി ഒരുക്കുകയാണ്. 'ചമയങ്ങളുടെ സുല്‍ത്താന്‍' എന്നു പേരിട്ട ഡോക്യുമെന്‍ററിയുടെ ടീസര്‍ പുറത്തെത്തി. നമ്മെ സിനിമ സ്വപ്നം കാണാന്‍ പഠിപ്പിച്ച മനുഷ്യനോടുള്ള ആദരവാണ് ഈ ഡോക്യുമെന്‍ററിയെന്ന് സാനി കുറിയ്ക്കുന്നു.

ഡോക്യുമെന്‍ററിയുടെ രചനയും സംവിധാനവും സാനി യാസ് ആണ്. വൈശാഖ് സി വടക്കേടത്ത്, സഫ സാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അനു സിത്താരയുടെ ശബ്ദത്തിലുള്ള വിവരണമുണ്ട് പുറത്തെത്തിയ ടീസറില്‍. സംഗീതം സുമേഷ് സോമസുന്ദര്‍. വരികള്‍ എഴുതിയിരിക്കുന്നത് സരയു മോഹന്‍. എഡിറ്റിംഗ് ലിന്‍റൊ കുര്യന്‍. ഛായാഗ്രഹണം സിനാന്‍ ചത്തോലി, വിഷ്‍ണു പ്രസാദ്. അസോസിയേറ്റ് ഡയറക്ടര്‍ തേജസ് കെ ദാസ്. വിവരണം ഷഹനീര്‍ ബാബു. 

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി