വിസ്‍മയിപ്പിച്ച് ദീപിക, ഛപാക്കിന്റെ ട്രെയിലര്‍

By Web TeamFirst Published Dec 10, 2019, 2:11 PM IST
Highlights

ദീപിക പദുക്കോണ്‍ നായികയാകുന്ന ഛപാക് എന്ന സിനിമയുടെ ട്രെയിലര്‍.

വിസ്‍മയിപ്പിക്കുന്ന പ്രകടനവുമായി ദീപിക പദുക്കോണ്‍, ദീപിക പദുക്കോണ്‍ നായികയാകുന്ന ഛപാക് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകള്‍ നേരത്തെ തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ആസിഡ് ആക്രമണത്തെ അതിജിവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ഛപാക് എന്ന സിനിമ, മേഘ്ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലാ‍തി എന്ന കഥാപാത്രമായിട്ടാണ് ദീപിക പുക്കോണ്‍ ചിത്രത്തിലുള്ളത്. ദീപികയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ഛപാക്കിലേത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.  വിക്രാനത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അതിക ചൊഹാനും മേഘ്‍ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

click me!