നോളനില്‍ നിന്നും 'ഒരു ബോംബ് ഉണ്ടാക്കിയ കഥ'; ഓപ്പൺഹൈമര്‍ ട്രെയിലര്‍

By Web TeamFirst Published Dec 20, 2022, 11:27 AM IST
Highlights

ആറ്റം ബോംബിന്‍റെ പിതാവിന്‍റെ ഭൗതികശാസ്ത്രജ്ഞനായുള്ള ജീവിതവും, ആദ്യ ആറ്റംബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തവും വിവരിക്കുന്നുണ്ട് ചിത്രത്തില്‍. 

ഹോളിവുഡ്: ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ബോംബുകളിലൊന്ന് വികസിപ്പിച്ച കഥയുമായി  ക്രിസ്റ്റഫർ നോളന്‍ എത്തുന്നു. ആറ്റം ബോംബിന്‍റെ പിതാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന ഓപ്പൺഹൈമറിന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. 

ഓപ്പൺഹൈമര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആറ്റം ബോംബിന്‍റെ പിതാവിന്‍റെ ഭൗതികശാസ്ത്രജ്ഞനായുള്ള ജീവിതവും, ആദ്യ ആറ്റംബോംബ് വികസിപ്പിച്ച ലോസ് അലാമോസ് ലബോറട്ടറിയിലെ മാൻഹട്ടൻ പ്രോജക്റ്റുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തവും വിവരിക്കുന്നുണ്ട് ചിത്രത്തില്‍. 

എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, ഫ്ലോറൻസ് പഗ്, റാമി മാലെക്, ബെന്നി സാഫ്ഡി, ജോഷ് ഹാർട്ട്‌നെറ്റ്, ഡെയ്ൻ ഡീഹാൻ, ജാക്ക് ക്വയ്ഡ്, മാത്യു ബാഗ്, മാത്യു ബാഗ് എന്നിവരോടൊപ്പം ടൈറ്റിൽ റോളിൽ ഓപ്പൺഹൈമറിനെ സിലിയൻ മർഫി അവതരിപ്പിക്കുന്നു. ഡേവിഡ് ദസ്ത്മാൽചിയാൻ, ഗാരി ഓൾഡ്മാൻ, കേസി അഫ്ലെക്ക് എന്നിവരും ചിത്രത്തിലുണ്ട്. 

പുതുവർഷത്തിന് മുന്നോടിയായി യൂണിവേഴ്സൽ പിക്ചേഴ്സ് ഓപ്പൺഹൈമർ ട്രെയിലർ പുറത്തുവിട്ടു. നോളന്റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ സാരാംശം ട്രെയിലര്‍ വെളിപ്പെടുത്തുന്നു. അതായത് കുപ്രസിദ്ധ അണുബോംബിന്റെ സൃഷ്ടി, താന്‍ സൃഷ്ടിച്ച നാശത്തിന്റെ ആയുധവുമായി പൊരുത്തപ്പെടാൻ പാടുപെടുന്ന സിലിയൻ മർഫി അവതരിപ്പിക്കുന്ന ഓപ്പൺഹൈമർ ക്യാരക്ടര്‍ എന്നതാണ് ട്രെയിലര്‍ സൂചിപ്പിക്കുന്ന ഇതിവൃത്തം.

നാലാം ദിനം കളക്ഷന്‍ ഇടിഞ്ഞു; എന്നിട്ടും നൂറുകോടി കടന്ന് ഇരുന്നൂറിലേക്ക് കുതിച്ച് അവതാര്‍ 2

വരു കാണൂ, വീണ്ടും പാണ്ടോറയിലെ അത്ഭുത കാഴ്ചകള്‍ - അവതാര്‍ വേ ഓഫ് വാട്ടര്‍ റിവ്യൂ

click me!