മൂന്നാം അങ്കത്തിനൊരുങ്ങി എഡ്‌വേഡും ലോറയിനും; ഭയപ്പെടുത്തി 'കോൺജൂറിങ് 3' ട്രെയിലർ

Web Desk   | Asianet News
Published : Apr 23, 2021, 09:11 AM ISTUpdated : Apr 23, 2021, 09:18 AM IST
മൂന്നാം അങ്കത്തിനൊരുങ്ങി എഡ്‌വേഡും ലോറയിനും; ഭയപ്പെടുത്തി 'കോൺജൂറിങ് 3' ട്രെയിലർ

Synopsis

എഡ്‌വേഡ്‌ വാറൻ, ലോറയിൻ വാറൻ എന്ന പാരാസൈക്കോളജിസ്റ്റ് ദമ്പതികളുടെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം.

ഹൊറർ ചിത്രം ‘കോൺജൂറിങ്: ദി ഡെവിൾ മെയിഡ് മി ടു ഇറ്റ്’ ട്രെയ്‌ലർ എത്തി. കോൺജൂറിങ് ആദ്യ ഭാഗങ്ങൾ പോലെ തന്നെ യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിരിക്കുന്നത്. എഡ്‌വേഡ്‌ വാറൻ, ലോറയിൻ വാറൻ എന്ന പാരാസൈക്കോളജിസ്റ്റ് ദമ്പതികളുടെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം.

ശബ്ദം കൊണ്ടും ഭീകര ദൃശ്യങ്ങൾ കൊണ്ടും ഭയം നിറയ്ക്കുന്നുണ്ട് ട്രെയിലർ. കോടതിമുറിയിൽ ഒരു കൊലപാതകി താൻ നിരപരാധിയാണെന്നും പൈശാചിക ബാധ മൂലമാണ് കൊലപാതകം ഉണ്ടായതെന്നും വാദിക്കുന്നു. കേസ് എഡ്ഡിലേക്കും ലോറൈനിലേക്കും എത്തിച്ചേരുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

2020 സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങിയ ചിത്രം കൊവിഡ് പ്രതിസന്ധികൾ മൂലമാണ് വൈകിയത്. രാജ്യത്ത് ഇംഗ്ലീഷിന് പുറമെ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റീലീസ് ചെയ്യും.

'മഹ്‌സൂസ് നറുക്കെടുപ്പിൽ ഒരു മില്യൻ ദിർഹം സ്വന്തമാക്കി ലെബനീസ് സ്വദേശി' 

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി