156 കോടിയില്‍ നില്‍ക്കില്ല; ബാലയ്യയുടെ 'ഡാകു മഹാരാജ്' ഹിന്ദി റിലീസിന്

Published : Jan 22, 2025, 10:06 PM IST
156 കോടിയില്‍ നില്‍ക്കില്ല; ബാലയ്യയുടെ 'ഡാകു മഹാരാജ്' ഹിന്ദി റിലീസിന്

Synopsis

ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്

മറ്റ് ഭാഷകളിലും, വിശേഷിച്ച് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള തെലുങ്ക് താരമാണ് നന്ദാമുരി ബാലകൃഷ്ണ. ആരാധകര്‍ ബാലയ്യയെന്ന് സ്നേഹത്തോടെ വിളിക്കുന്ന ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രം സംക്രാന്തി റിലീസ് ആയെത്തിയ ഡാകു മഹാരാജ് ആണ്. ബോബി കൊല്ലി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം പിരീഡ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. ഈ മാസം 12 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. മികച്ച ബോക്സ് ഓഫീസ് വിജയമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ മറ്റൊരു ഭാഷയിലും തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ് ഡാകു മഹാരാജ്.

ചിത്രത്തിന്‍റെ ഹിന്ദി ഭാഷാ പതിപ്പ് ആണ് റിലീസിന് ഒരുങ്ങുന്നത്. ഈ മാസം 24 ന് ചിത്രം ഹിന്ദിയില്‍ തിയറ്ററുകളിലെത്തും. ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഉര്‍വ്വശി റൗട്ടേല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഹിന്ദി ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 1.56 മിനിറ്റ് ദൈര്‍ഘ്യമാണ് പുറത്തെത്തിയ ട്രെയ്‍ലറിന് ഉള്ളത്.

ആദ്യ എട്ട് ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത് 156 കോടി ആണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഹിന്ദി പതിപ്പ് വിജയിക്കുന്നപക്ഷം ബോക്സ് ഓഫീസില്‍ ഇനിയും വലിയ സംഖ്യയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമകള്‍ക്ക് സമീപകാലത്ത് ഉത്തരേന്ത്യയില്‍ വലിയ പ്രീതിയുണ്ട്. പുഷ്പ 2 നേടിയ വിജയം അതിന്‍റെ വലിയ ഉദാഹരണമാണ്. മലയാള ചിത്രം മാര്‍ക്കോയുടെ ഹിന്ദി പതിപ്പും വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു. അതേസമയം നന്ദാമുരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണ് ഡാകു മഹാരാജ്.

ALSO READ : സംഗീതം വിഷ്‍ണു വിജയ്; 'പ്രാവിന്‍കൂട് ഷാപ്പി'ലെ വീഡിയോ ഗാനം എത്തി

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി