മലയാളി ടീമിനൊപ്പം ഷാഹിദ് കപൂര്‍; 'ദേവ' ട്രെയ്‍ലര്‍ എത്തി, വന്‍ അഭിപ്രായവുമായി ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍

Published : Jan 17, 2025, 04:19 PM IST
മലയാളി ടീമിനൊപ്പം ഷാഹിദ് കപൂര്‍; 'ദേവ' ട്രെയ്‍ലര്‍ എത്തി, വന്‍ അഭിപ്രായവുമായി ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍

Synopsis

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ദേവയുടെ ട്രെയ്‍ലര്‍ എത്തി. റോഷന്‍ ആന്‍ഡ്രൂസിന്‍റെ സ്ഥിരം തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം. 2.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഷാഹിദ് കപൂറിന്റെ നായക കഥാപാത്രം. സ്വന്തം അഭിപ്രായം ആരുടെ മുഖത്ത് നോക്കിയും പറയാന്‍ മടിക്കാത്ത ആളാണ് നായകന്‍. എന്നാല്‍ ഈ കേസിന്‍റെ അന്വേഷണം മുന്നോട്ട് പോകുന്തോറും നിറയെ അപ്രതീക്ഷിതത്വങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്‍ഡെയാണ് നായിക. വന്‍ അഭിപ്രായങ്ങളാണ് ട്രെയ്‍ലറിന്‍റെ യുട്യൂബ് കമന്‍റ് ബോക്സില്‍ ലഭിക്കുന്നത്. ഷാഹിദ് കപൂര്‍ ആരാധകരായ ഉത്തരേന്ത്യന്‍ പ്രേക്ഷകരാണ് ഇതില്‍ ഏറെയും. ജനുവരി 31 നാണ് ചിത്രത്തിന്‍റെ റിലീസ്. 

2005 ല്‍ ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തുകൊണ്ട് അരങ്ങേറിയ ആളാണ് റോഷന്‍ ആന്‍ഡ്രൂസ്. നോട്ട്ബുക്ക്, ഇവിടം സ്വര്‍​ഗമാണ്, മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യൂ, കായംകുളം കൊച്ചുണ്ണി അടക്കം മലയാളത്തില്‍ ഇതുവരെ 11 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ തമിഴ് റീമേക്ക് ജ്യോതികയെ നായികയാക്കി 36 വയതിനിലേ എന്ന പേരിലും സംവിധാനം ചെയ്തു.

ALSO READ : 'ലവ്ഡെയില്‍' ഫെബ്രുവരി 7 ന് തിയറ്ററുകളിലേക്ക്

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രണയത്തിന്‍റെ കഥയുമായി ഉണ്ണി മുകുന്ദന്‍, അപര്‍ണ ബാലമുരളി; 'മിണ്ടിയും പറഞ്ഞും' ടീസര്‍ എത്തി
ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി