ത്രില്ലടിപ്പിക്കാന്‍ വീണ്ടും സ്റ്റീഫന്‍ ലാംഗ്; 'ഡോണ്ട് ബ്രീത്ത് 2' ട്രെയ്‍ലര്‍

Published : Jul 01, 2021, 11:13 PM IST
ത്രില്ലടിപ്പിക്കാന്‍ വീണ്ടും സ്റ്റീഫന്‍ ലാംഗ്; 'ഡോണ്ട് ബ്രീത്ത് 2' ട്രെയ്‍ലര്‍

Synopsis

ഓഗസ്റ്റ് 13 റിലീസ്

2016ല്‍ പുറത്തെത്തി ലോകമെമ്പാടും ആസ്വാദകരെ നേടിയ ഹോളിവുഡ് ഹൊറര്‍ ത്രില്ലര്‍ ചിത്രമായിരുന്നു ഡോണ്ട് ബ്രീത്ത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സീക്വല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. സ്റ്റീഫന്‍ ലാംഗ് അവതരിപ്പിക്കുന്ന നോര്‍മന്‍ നോര്‍ഡ്‍സ്‍ട്രം അഥവാ 'അന്ധന്‍' ആണ് സീക്വലിലെ പ്രധാന കഥാപാത്രം. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ സോണി പിക്ചേഴ്സ് പുറത്തുവിട്ടു.

ആദ്യഭാഗത്തിന്‍റെ രചയിതാക്കളില്‍ ഒരാളായ റോഡോ സയാഗൂസ് ആണ് സീക്വലിന്‍റെ സംവിധായകന്‍. ആദ്യ ഭാഗത്തിന്‍റെ സംവിധായകന്‍ ഫെഡെ അല്‍വാരെസ് സഹ രചയിതാവും നിര്‍മ്മാതാവുമായി പ്രോജക്റ്റിനൊപ്പമുണ്ട്. ഓഗസ്റ്റ് 13ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'അന്ത അളവ്ക്ക് പൈത്യം പുടിച്ചവൻ'; കൊലയാളിയെ തേടി ഇന്ദ്രജിത്ത്, ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍
കണ്ണൂര്‍ കഫെയിലെ അഭിനേതാക്കള്‍ ഒന്നിക്കുന്ന 'ദി ലേറ്റ് കുഞ്ഞപ്പ'; ടീസര്‍ എത്തി