റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’; 20 മില്ല്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കി ട്രെയ്‌ലര്‍

Web Desk   | Asianet News
Published : Mar 04, 2021, 07:30 PM IST
റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’; 20 മില്ല്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കി ട്രെയ്‌ലര്‍

Synopsis

ജോര്‍ജ്ജ് കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ സസ്പെന്‍സിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമായിരുന്നു ദൃശ്യം 2. 

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം രണ്ടിന്‍റെ ട്രെയിലറിന് റെക്കോർഡ് നേട്ടം. മലയാളത്തില്‍ നിന്ന് ആദ്യമായി ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരെ നേടുന്ന ട്രെയിലര്‍ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 6നായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമിലാണ് സിനിമ റിലീസ് ചെയ്തത്.

ഫെബ്രുവരി എട്ടിനായിരുന്നു ആമസോണ്‍ ഔദ്യോഗികമായി ട്രെയ്‌ലര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്രെയ്‌ലര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഫെബ്രുവരി ആറിന് റിലീസ് ചെയ്തത്. ജോര്‍ജ്ജ് കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരെ സസ്പെന്‍സിന്‍റെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമായിരുന്നു ദൃശ്യം 2. തിയറ്റര്‍ എക്സ്പീരിയന്‍സ് മിസ്സ് ചെയ്യുന്നു എന്നായിരുന്നു ചിത്രം കണ്ടതിന് ശേഷം മിക്ക ആരാധകരുടേയും പരിഭവം. 'ദൃശ്യം' ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തുന്ന ചിത്രം എന്ന് തന്നെയാണ് രണ്ടാം ഭാഗത്തിനോടും പ്രേക്ഷകരുടെ പ്രതികരണം.\

#Drishyam2Trailer Crossed Milestone 20M views 🔥First time a trailer from Mollywood has Crossed 20M Remarkable Reach Of #Drishyam2 across the whole of India 👏Another Record for #Mohanlal 👑

Posted by Kerala Box Office on Wednesday, 3 March 2021

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനൊപ്പം മോഹന്‍ലാല്‍; 'ഭഭബ' ട്രെയ്‍ലര്‍ എത്തി
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്