'സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനും' അയാളുടെ 'കട്ട ഫാനും'; ഡ്രൈവിംഗ് ലൈസന്‍സ് ടീസര്‍

Published : Dec 01, 2019, 12:22 PM IST
'സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനും' അയാളുടെ 'കട്ട ഫാനും'; ഡ്രൈവിംഗ് ലൈസന്‍സ് ടീസര്‍

Synopsis

സച്ചിയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.  

പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്റെ ടീസര്‍ പുറത്തത്തി. പൃഥ്വിരാജ് അവതരിപ്പിക്കുന്ന 'സൂപ്പര്‍സ്റ്റാര്‍ ഹരീന്ദ്രനെ'യും അയാളുടെ കടുത്ത ആരാധകനായ സുരാജിന്റെ കഥാപാത്രത്തെയും അവതരിപ്പിക്കുന്നതാണ് ടീസര്‍. 1.19 മിനിറ്റ് ദൈര്‍ഘ്യമുണ്ട് ടീസറിന്.

സച്ചിയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം അലക്‌സ് ജെ പുളിക്കല്‍. സംഗീതം യക്‌സാന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്ന്. എഡിറ്റിംഗ് രതീഷ് രാജ്. സൗണ്ട് ഡിസൈന്‍ വിഗ്നേഷ് കിഷന്‍ രജീഷ്. മാഫിയ ശശി, ജോളി ബാസ്റ്റിന്‍, ദിനേശ് കാശി എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ മൈക്കല്‍. ഓഡിയോഗ്രഫി ഡാന്‍ ജോസ്. ട്രെയ്‌ലര്‍ കട്ട് ഡോണ്‍ മാക്‌സ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്. ക്രിസ്മസ് റിലീസ് ആണ് ചിത്രം. ഈ മാസം 20ന് തീയേറ്ററുകളില്‍.

PREV

സിനിമകളുടെ ട്രെയിലർ  Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review  എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam

click me!

Recommended Stories

ധ്യാൻ ശ്രീനിവാസൻ്റെ 'സീക്രട്ട് ഓഫ് കലിംഗ'; ട്രെയ്‍ലര്‍ എത്തി
ബാലനിൽ ഞെട്ടിക്കാൻ ടൊവിനോയും ഗിരീഷ് എ.ഡിയും; ചർച്ചയായി 'ബാലൻ: ദി ബോയ്' ട്രെയ്‌ലർ