
മലയാളികളുടെ പ്രിയ താരങ്ങളായ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന എന്താടാ സജി എന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ അണിയറക്കാര്‍ പുറത്തുവിട്ടു. നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിച്ചിരിക്കുന്നത്. നിവേദ തോമസ് ആണ് നായിക.
ഫാമിലി കോമഡി എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തുന്നത്. ഇരുവരും ഒന്നിച്ചപ്പോൾ എല്ലാം മലയാളികൾക്ക് മികച്ച ചിത്രങ്ങൾ ആയിരുന്നു ലഭിച്ചത്. എന്താടാ സജിക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ, കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ് രതീഷ് രാജ്, ഒറിജിനൽ ബാക്ക്ഗ്രൌണ്ട് സ്കോര്‍ ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ ഷിജി പട്ടണം, ത്രിൽ ബില്ല ജഗൻ, വിഎഫ്എക്‌സ് Meraki, അസോസിയേറ്റ് ഡയറക്ടർ മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്, അഡ്മിനിസ്‌ട്രേഷൻ& ഡിസ്ട്രിബൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, സ്റ്റിൽ പ്രേം ലാൽ, ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവർ ആണ് മറ്റ് അണിയറ പ്രവർത്തകർ.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam