സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി

Published : Jun 23, 2024, 01:15 PM IST
സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി

Synopsis

കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, കെ എസ് കാർത്തിക് തിരക്കഥ ഒരുക്കിയ സാത്താൻ ഒരു ഇൻവെസ്റ്റിഗഷൻ ത്രില്ലെർ ആണ്.

കൊച്ചി: കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

മൂവിയോള എൻ്റർടെയിൻമെൻ്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. കേരളത്തിൽ സമീപകാലത്തായി സാത്താൻ സേവയുടെ പേരിൽ അരങ്ങേറുന്ന ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും ദാരുണ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ, കെ എസ് കാർത്തിക് തിരക്കഥ ഒരുക്കിയ സാത്താൻ ഒരു ഇൻവെസ്റ്റിഗഷൻ ത്രില്ലെർ ആണ്. ഹുസൈൻ ക്യാമറയും എഡിറ്റിങ്ങും കളറിങ്ങും നിർവഹിക്കുമ്പോൾ, മ്യൂസിക് & ബി ജി എം വിഷ്ണു പ്രഭോവ നിർവഹിക്കുന്നു.

അസോസിയേറ്റ് ഡയറക്ടർ: റോഷൻ ജോർജ്, മേക്ക് അപ്പ്: അനൂപ് സാബു, കോസ്റ്റ്യൂം: വിനു ലാവണ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഫെബിൻ അങ്കമാലി, ആക്ഷൻസ്: മുരുഗദോസ് ചെന്നൈ, സൗണ്ട് ഡിസൈൻ & മിക്സ്: കൃഷ്ണജിത്ത് എസ്, സ്റ്റിൽസ്: അനു, ഡിസൈൻസ്: അനന്തു അശോകൻ, പി ആർ ഓ: പി. ശിവ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.

സിനിമകള്‍ വാങ്ങുവാന്‍ ആരെയും ഇടനിലക്കാരായി നിയമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജിയോ സിനിമ

നയന്‍താരയ്ക്ക് പിന്നിലെ അടുത്ത ചിത്രത്തിലും ഷാരൂഖിന് നായിക തെന്നിന്ത്യയില്‍ നിന്ന്

PREV
click me!

Recommended Stories

ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രെയ്‍ലർ പുറത്ത്
സംവിധാനം ഉണ്ണി കെ ആര്‍; 'എ പ്രഗ്നന്‍റ് വിഡോ' ട്രെയ്‍ലര്‍ എത്തി